Sabarimala Heavy Rush: ഉറപ്പുകൾ ഒന്നും പാലിക്കുന്നില്ല! ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച; ഹൈക്കോടതി

Sabarimla Crowd: ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത് എന്നാൽ അത് ശബരിമലയിൽ സംഭവിച്ചിട്ടില്ല. പരമാവധി ആളുകളെ സന്നിധാനത്തേക്ക് കയറ്റി വിട്ടിട്ട് എന്ത് കാര്യമെന്നും....

Sabarimala Heavy Rush: ഉറപ്പുകൾ ഒന്നും പാലിക്കുന്നില്ല! ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച; ഹൈക്കോടതി

Sabarimala Crowd (1)

Updated On: 

19 Nov 2025 12:52 PM

കൊച്ചി: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ഏകോപനം ഉണ്ടാകുന്നില്ലെന്നും ദേവസ്വം ബോർഡ് പറഞ്ഞ വാക്കുകൾ ഒന്നും ഉറപ്പാക്കുന്നില്ല എന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വം ബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ല. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ലെന്നും മുന്നൊരുക്കങ്ങൾ ആറുമാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത് എന്നാൽ അത് ശബരിമലയിൽ സംഭവിച്ചിട്ടില്ല. പരമാവധി ആളുകളെ സന്നിധാനത്തേക്ക് കയറ്റി വിട്ടിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. സന്നിധാനം പമ്പ നിലക്കലിനും പമ്പയ്ക്കും ഇടയിലുള്ള ഭാഗം കാനനപാത തുടങ്ങി പ്രദേശങ്ങളിൽ എത്ര പേരെ ഉൾക്കൊള്ളാൻ കഴിയും എന്നതിന്റെ കൃത്യമായ കണക്ക് ദേവസ്വം ബോർഡിന്റെ പക്ഷം ഇല്ലെന്നും ഒരു ദിവസം 90,000 പേർക്ക് ദർശനം ഒരുക്കാൻ കഴിയുമെന്ന് കണക്ക് മാത്രമാണ് ദേവസ്വംബോർഡിൽ മുമ്പിലുള്ളത്. ഈ മേഖലകൾ ഓരോ സെക്ടറായി തിരിക്കാനും കോടതി നിർദ്ദേശിച്ചു.

ALSO READ: 3 ദിവസത്തിനിടെ ശബരിമലയിലെത്തിയത് രണ്ടേകാല്‍ ലക്ഷത്തിലധികം തീർത്ഥാടകർ; ഇന്നു മുതൽ സ്പോട്ട് ബുക്കിങ് 20000 പേർക്ക് മാത്രം

നാലോ അഞ്ചോ സെക്ടറുകൾ ആയി നിലക്കൽ മുതൽ സന്നിധാനം വരെ തിരിക്കുവാൻ ആണ് കോടതി നിർദ്ദേശിച്ചത്. ഇവിടെ എത്ര ആളുകളെ ഉൾക്കൊള്ളാൻ സാധിക്കും എന്നതിന് ശാസ്ത്രീയമായ ഒരു കണക്കുണ്ടാകണം ഇതിനുശേഷം അതിനനുസരിച്ച് മാത്രമേ ആളുകളെ മുകളിലേക്ക് കയറ്റി വിടാൻ പാടുള്ളൂ എന്നും സർക്കാറിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി പറഞ്ഞു.

പരമാവധി ആളുകളെ കയറ്റി വിടുക എന്നുള്ളതല്ല പ്രധാനം കയറി പോകുന്നവർക്ക് കൃത്യമായി ദർശനം ഒരുക്കുക അവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം എന്നും കോടതി വിമർശിച്ചു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ