Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം

Kerala Digital Marriage Registration: സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെയാണ് ഓൺലൈൻ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ അവസരമുള്ളത്. വരനും വധുവിനും ലോകത്തെവിടെ ആണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാനാകുന്നതാണ്.

Marriage Registration: വിവാഹ രജിസ്‌ട്രേഷനും സ്മാർട്ടായി; വരനും വധുവും സ്ഥലത്തില്ലാതെ തന്നെ രജിസ്റ്റർ ചെയ്യാം

പ്രതീകാത്മക ചിത്രം

Published: 

06 Apr 2025 14:32 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെ ഇനി വിവാഹ രജിസ്ട്രേഷൻ എളുപ്പത്തിൽ ചെയ്യാം. കെ സ്മാർട്ട് പദ്ധതിയിലൂടെയുള്ള വിവാഹ രജിസ്ട്രേഷൻ കേരളത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പുത്തൻ ഉണർവാണെന്നും മന്ത്രി എം ബി രാജേഷ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. രാജ്യത്ത് ആദ്യമായി വീഡിയോ കെവൈസിയിലൂടെ വിവാഹ രജിസ്ട്രേഷൻ സാധ്യമാക്കിയ സംസ്ഥാനമാണ് കേരളം.

കേരളത്തിലെ നഗരങ്ങളിൽ 21344 പേരാണ് ഈ ഓൺലൈൻ സാധ്യത പ്രയോജനപ്പെടുത്തിയത്. 2024 ജനുവരി മുതൽ ഈ മാർച്ച് 31 വരെ നടന്ന 63001 വിവാഹ രജിസ്ട്രേഷനുകളിൽ മൂന്നിലൊന്നും ഓൺലൈൻ സൗകര്യം ഉപയോഗിച്ചാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കെ സ്മാർട്ട് പദ്ധതിയിലൂടെ കേരളം ബഹുദൂരം മുന്നിൽ സഞ്ചരിക്കുകയാണെന്നും ആദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്റെ കെ സ്മാർട്ട് പദ്ധതിയിലൂടെയാണ് ഓൺലൈൻ വീഡിയോ കെവൈസി വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ അവസരമുള്ളത്. വരനും വധുവിനും ലോകത്തെവിടെ ആണെങ്കിലും വിവാഹം രജിസ്റ്റർ ചെയ്യാനാകുന്നതാണ്. വീഡിയോ കോൾ വഴിയുള്ള രജിസ്ട്രേഷൻ സൗകര്യമാണ് കെ സ്മാർട്ട് തുറന്ന് നൽകുന്നത് എന്ന് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

വിവാഹ രജിസ്‌ട്രേഷനായി ഇനി വരനും വധുവും ഒരു സ്ഥലത്ത് വേണമെന്നോ ഒരേ സമയത്ത് ഓൺലൈനിൽ വരേണ്ട ആവശ്യമോ ഇല്ലെന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. വിവാഹം ഓൺലൈനായി വീഡിയോ കെവൈസി വഴി രജിസ്റ്റർ ചെയ്യാനാകും. അതിനാൽ നിരവധി ആളുകൾക്ക് ഈ പദ്ധതിയിലൂടെ ​ഗുണം ലഭിക്കുമെന്ന കരുതുന്നതായും മന്ത്രി അറിയിച്ചു.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം