Kerala Local Body Election 2025: കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വേണ്ടത് മൂന്ന് ക്ലിക്ക് മാത്രം; വരുമാനവിവരങ്ങളും അറിയാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala Local Body Election 2025 Candidates Details: സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ മാത്രമല്ല, കേരളത്തില്‍ ഏത് കോണിലും മത്സരിക്കുന്നവരെ കണ്ടെത്താന്‍ വെറും മൂന്ന് ക്ലിക്ക് മാത്രം മതി. സ്ഥാനാര്‍ത്ഥിയുടെ എല്ലാ വിശദാംശങ്ങളും ലഭിക്കും.

Kerala Local Body Election 2025: കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വേണ്ടത് മൂന്ന് ക്ലിക്ക് മാത്രം; വരുമാനവിവരങ്ങളും അറിയാം; ചെയ്യേണ്ടത് ഇത്ര മാത്രം

Kerala Local Body Election 2025

Updated On: 

25 Nov 2025 06:53 AM

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിഞ്ഞു. കേരളത്തില്‍ ആകെ 72,005 പേരാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളും മുന്നണികളും ആവേശത്തിലാണ്. തിരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കിയുണ്ടെങ്കിലും പരമാവധി പേരെ നേരില്‍ കണ്ട് ഇപ്പോള്‍ തന്നെ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. ചിലയിടങ്ങളില്‍ വിമതശല്യമുള്ളതാണ് തലവേദന. വീടു കയറിയുള്ള വോട്ടഭ്യര്‍ത്ഥനയും, കണ്‍വെഷനുകളുമൊക്കെയായി ഇനിയുള്ള ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ തിരക്കേറും. സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ അറിയാത്തവരായി കുറച്ചു ശതമാനം പേരെങ്കിലും കാണും.

എന്നാല്‍ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ മാത്രമല്ല, കേരളത്തില്‍ ഏത് കോണിലും മത്സരിക്കുന്നവരെ കണ്ടെത്താന്‍ വെറും മൂന്ന് ക്ലിക്ക് മാത്രം മതി. സ്ഥാനാര്‍ത്ഥിയുടെ പേര്, വയസ്, വീട്ടുപേര്, പാര്‍ട്ടി, ചിഹ്നം, ഫോട്ടോ. ഫോം 2, 2എ എന്നിവയെല്ലാം ലഭിക്കും. ഈ ഫോമുകളില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍, അവര്‍ക്കെതിരെ കേസുകളുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍, വരുമാന വിവരങ്ങള്‍ എല്ലാമുണ്ടാകും. അത് എങ്ങനെയാണ് ലഭിക്കുന്നതെന്ന് പരിശോധിക്കാം.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. https://www.sec.kerala.gov.in/election/candidate/viewCandidate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ജില്ല, ലോക്കല്‍ ബോഡി, വാര്‍ഡ് എന്നീ മൂന്ന് ഓപ്ഷനുകള്‍ ക്ലിക്ക് ചെയ്താല്‍ മാത്രം മതി. ഇതിനുശേഷം Captcha നല്‍കി സമര്‍പ്പിച്ചാല്‍ സ്ഥാനാര്‍ത്ഥിയുടെ വിശദവിവരങ്ങള്‍ ലഭിക്കും.

Also Read: SIR Kerala: ബിഎൽഒമാർക്ക് സമ്മർദ്ദം ചെലുത്തില്ല; വോട്ടർപട്ടിക പരിഷ്കരണം സുതാര്യമാക്കും – തിരഞ്ഞെടുപ്പ് ഓഫിസർ

എത്ര വാര്‍ഡുകള്‍?

1200 തദ്ദേശസ്ഥാപനങ്ങളിലായി 23,612 വാര്‍ഡുകള്‍ കേരളത്തിലുണ്ട്. ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാല്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അതായത് 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കും. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യ ഘട്ടം ഡിസംബര്‍ ഒമ്പതിനും, രണ്ടാമത്തേത് 11നും നടക്കും. പതിമൂന്നിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തിലെ വോട്ടെടുപ്പ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും