Onam Bumper 2026: ഓണം ബമ്പറില്‍ എത്രയെത്ര കോടികള്‍; ഏജന്റ് കമ്മീഷനായും വന്‍ തുക കിട്ടും
Kerala Lottery Onam Thiruvonam Bumper BR 111 Agent Commission Explained: ഇത്തവണയും ഭാഗ്യം അന്യസംസ്ഥാനക്കാരെ തേടിപോകുമോ എന്ന ഭയത്തിലാണ് മലയാളികള്‍. സമ്മാനം ആര്‍ക്ക് ലഭിച്ചാലും, ടിക്കറ്റ് വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്നതും കോടികള്‍ തന്നെ. ബമ്പറിന്റെ എല്ലാ സമ്മാനങ്ങള്‍ക്കും അര്‍ഹമാകുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന ഏജന്റുമാരെ തേടി കോടികളാണ് കമ്മീഷനായി എത്തുന്നത്.

ഓണം ബമ്പര്‍ ഭാഗ്യക്കുറി
ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പന പുരോഗമിക്കുകയാണ്. 30 കോടി എന്ന വലിയ സമ്മാനത്തുകയുമായി വിപണിയിലെത്തിയ ഓണം ബമ്പറെടുക്കാന്‍ മലയാളികളേക്കാള്‍ ഉത്സാഹം അന്യസംസ്ഥാനത്തുള്ളവര്‍ക്കാണ്. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ഭാഗ്യം അന്യസംസ്ഥാനക്കാരെ തേടിപോകുമോ എന്ന ഭയത്തിലാണ് മലയാളികള്‍. സമ്മാനം ആര്‍ക്ക് ലഭിച്ചാലും, ടിക്കറ്റ് വില്‍ക്കുന്നവര്‍ക്ക് ലഭിക്കാന്‍ പോകുന്നതും കോടികള്‍ തന്നെ. ബമ്പറിന്റെ എല്ലാ സമ്മാനങ്ങള്‍ക്കും അര്‍ഹമാകുന്ന ലോട്ടറി ടിക്കറ്റുകള്‍ വില്‍ക്കുന്ന ഏജന്റുമാരെ തേടി കോടികളാണ് കമ്മീഷനായി എത്തുന്നത്.
ഓണം ബമ്പര്‍ ഏജന്റ് കമ്മീഷന്‍
ഓണം ബമ്പര്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം 30 കോടി രൂപ അടിച്ച ലോട്ടറി ടിക്കറ്റ് വിറ്റ ഏജന്റിന് 3 കോടി രൂപയാണ് ലഭിക്കുക. ഓരോ ലോട്ടറിയില്‍ നിന്നും 10 ശതമാനം രൂപ ഏജന്റ് കമ്മീഷനായി നല്‍കണം. ഒന്നാം സമ്മാനം 30 കോടി ആയതിനാല്‍, 30 കോടിയുടെ 10 ശതമാനം എന്നത് 3 കോടി രൂപയാണ്.
ആദ്യത്തെ പ്രധാന സമ്മാനങ്ങള്‍ക്കായി നിബന്ധനകള്‍ക്ക് വിധേയമായി 10 മുതല്‍ 15 ശതമാനം വരെ കമ്മീഷന്‍ നല്‍കുന്നത്. എന്നാല്‍ ചെറിയ സമ്മാനങ്ങള്‍ക്ക് ഈ കമ്മീഷന്‍ ബാധകമാകണമെന്നില്ല. വലിയ സമ്മാനങ്ങളുള്ള എല്ലാ ലോട്ടറികള്‍ വിറ്റ ഏജന്റിനും പത്ത് ശതമാനം കമ്മീഷന്‍ ലഭിക്കും.
സമാശ്വാസ സമ്മാനത്തിനുള്ള ഏജന്റ് കമ്മീഷന്‍- ആകെ 4,50,000 രൂപയാണ് കമ്മീഷനായി വിതരണം ചെയ്യുന്നത്.
ഒന്നാം സമ്മാനം-30 കോടി ഒന്നാം സമ്മാനത്തിന് 3 കോടി രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.
രണ്ടാം സമ്മാനം– 2,00,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കും.
മൂന്നാം സമ്മാനം– ആകെ 50,00,000 രൂപയാണ് ഏജന്റ് കമ്മീഷന്‍.
നാലാം സമ്മാനം– 5,00,000 രൂപയാണ് നാലാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.
അഞ്ചാം സമ്മാനം– അഞ്ചാം സമ്മാനത്തിന് ഏജന്റ് കമ്മീഷനായി 2,00,000 രൂപ നല്‍കും.
ആറാം സമ്മാനം– 2,70,00,000 രൂപ ഏജന്റ് കമ്മീഷന്‍ നല്‍കുന്നു.
ഏഴാം സമ്മാനം– 1,62,00,000 രൂപയാണ് ഓണം ബമ്പര്‍ ഏഴാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍.
എട്ടാം സമ്മാനം– ഓണം ബമ്പര്‍ 2026 എട്ടാം സമ്മാനത്തിന്റെ ഏജന്റ് കമ്മീഷന്‍ 1,37,70,000 രൂപയാണ്.
Also Read: Onam Bumper 2026: ഓണം ബമ്പര്‍ ടിക്കറ്റില്‍ എത്ര രൂപ കേന്ദ്രത്തിന് നല്‍കണം? പണം പോകുന്ന പോക്കേ…
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
Kerala Lottery agents earn a commission on every Onam Thiruvonam Bumper BR 111 ticket sold. This article explains the commission structure, how agent earnings are calculated, and the potential income from bumper lottery ticket sales.