Onam Bumper 2026: ഓണം ബമ്പര്‍ ഭാഗ്യം കൂടുതല്‍ ഏത് ജില്ലക്കാര്‍ക്ക്? ടിക്കറ്റ് ഇവിടെ നിന്നെടുക്കാം
These Districts Have Seen More First Prize Winners in Onam Bumper 2026: കേരളത്തിലെ എല്ലാ ജില്ലകളിലും ടിക്കറ്റ് വില്‍പന തകൃതിയായി പുരോഗമിക്കുന്നു. ഏത് ജില്ലയില്‍ വില്‍ക്കുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ സെപ്റ്റംബര്‍ 26 വരെ കാത്തിരിക്കണം. ഏത് ജില്ലയിലേക്കായിരിക്കും ഈ വര്‍ഷത്തെ ഭാഗ്യം പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണോ നിങ്ങളും?
ഓണം ബമ്പറെടുത്തോ നിങ്ങള്‍? ഇല്ലെങ്കില്‍ ഒട്ടും വൈകിക്കേണ്ടാ, ബമ്പര്‍ നറുക്കെടുക്കാന്‍ ഇനി അധികനാളുകള്‍ ബാക്കിയില്ല. കേരളത്തിലെ ഏറ്റവും ജനപ്രിയമായ ലോട്ടറികളിലൊന്നാണ് ഓണം ബമ്പര്‍. കോടികള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇതുവഴി ഭാഗ്യാന്വേഷികള്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഒന്നും രണ്ടും പേര്‍ക്കല്ല ഓണം ബമ്പര്‍ വഴി സമ്മാനങ്ങള്‍ ലഭിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്. സെപ്റ്റംബര്‍ 26നാണ് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ അന്യസംസ്ഥാനക്കാരന് സമ്മാനം ലഭിക്കുമോ എന്ന ആശങ്കയിലാണ് മലയാളികള്‍.
കേരളത്തിലെ എല്ലാ ജില്ലകളിലും ടിക്കറ്റ് വില്‍പന തകൃതിയായി പുരോഗമിക്കുന്നു. ഏത് ജില്ലയില്‍ വില്‍ക്കുന്ന ടിക്കറ്റിനാണ് സമ്മാനം ലഭിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ സെപ്റ്റംബര്‍ 26 വരെ കാത്തിരിക്കണം. ഏത് ജില്ലയിലേക്കായിരിക്കും ഈ വര്‍ഷത്തെ ഭാഗ്യം പോകുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണോ നിങ്ങളും?
ഓണം ബമ്പറിന്റെ മുന്‍വര്‍ഷങ്ങളിലെ ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ എല്ലാ ജില്ലകള്‍ക്ക് ഓണം ബമ്പര്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു ജില്ലയില്‍ മാത്രം ബമ്പര്‍ സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ലോട്ടറി സമ്മാനങ്ങള്‍ ഓരോരുത്തരെയും തേടിയെത്തുന്നത് ഭാഗ്യത്തെ ആശ്രയിച്ചായതിനാല്‍ തന്നെ ടിക്കറ്റ് എടുത്ത ഏതൊരാള്‍ക്കും സമ്മാനം ലഭിച്ചേക്കാം.
ഏത് ജില്ലയിലാണ് കൂടുതല്‍ വിജയികള്‍?
വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് ഓണം ബമ്പറിന്റെ മുന്‍ വര്‍ഷങ്ങളെ ജേതാക്കള്‍. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് പല വര്‍ഷങ്ങളിലാണ് ഓണം ബമ്പറിന്റെ ഒന്നാം സമ്മാനം ലഭിച്ചിട്ടുള്ളത്.
എന്നാല്‍ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റ ജില്ലയും ഭാഗ്യവാന്‍ താമസിക്കുന്ന ജില്ലയും തമ്മില്‍ മാറ്റം ഉണ്ടായേക്കാം. അതിനാല്‍ ഏറ്റവും കൂടുതല്‍ ഭാഗ്യം തുണച്ച ജില്ല, എന്നതിന്റെ അടിസ്ഥാനത്തില്‍ ലോട്ടറി ഫലങ്ങള്‍ വിലയിരുത്താനാകില്ല. ലോട്ടറി ഫലം നോക്കി ടിക്കറ്റെടുക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തവണ സമ്മാനങ്ങള്‍ നേടിയ ലോട്ടറി ഏജന്റുമാരെയും വില്‍പന കേന്ദ്രങ്ങളുമെല്ലാം പരിഗണിക്കാവുന്നതാണ്.
Also Read: Onam Bumper 2026: 2025 വരെ ഓണം ബമ്പര്‍ നേടിയ നമ്പറുകള്‍; അറിഞ്ഞുവെച്ചോളൂ ഉപകാരപ്പെടും
ഭാഗ്യം നേടിയ നമ്പറുകളും ജില്ലകളും
- 2025- TH 577825- പാലക്കാട്
- 2024- TG 434222- വയനാട്
- 2023- TE 230662- കോഴിക്കോട്
- 2022- TJ 750605- തിരുവനന്തപുരം
- 2021- TE 645465- കൊല്ലം
- 2020- TB 173964- എറണാകുളം
- 2019- TM 160869- ആലപ്പുഴ
- 2018- TB 128092- തൃശൂര്‍
- 2017- AJ 442876- മലപ്പുറം
- 2016- TC 788368- തൃശൂര്‍
ഓണം ബമ്പര്‍ ലോട്ടറി 2026 സമ്മാനഘടന
- ഒന്നാം സമ്മാനം- 30 കോടി രൂപ
- രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
- മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
- നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
- ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
- ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
- എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
- ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
- സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്
(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)
English Summary
The Kerala Lottery Onam Thiruvonam Bumper BR 111 offers a record Rs 30 crore first prize in 2026. While every eligible ticket has a chance in the draw, some districts have recorded first-prize winning tickets in previous years. Check the past winning districts and ticket details.