AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Summer Bumper lottery: പോയത് പോട്ടെ!വമ്പൻ സമ്മാനങ്ങളുമായി സമ്മർ ബമ്പർ എത്തി; ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 10 കോടി

Kerala Summer Bumper BR 102 Lottery: കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന സമ്മർ ബമ്പർ BR 102 ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. ലോട്ടറി ടിക്കറ്റിന്റെ വില്പന ആരംഭിച്ചു. കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്.

Kerala Summer Bumper lottery: പോയത് പോട്ടെ!വമ്പൻ സമ്മാനങ്ങളുമായി സമ്മർ ബമ്പർ എത്തി; ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 10 കോടി
കേരള ലോട്ടറിImage Credit source: getty images
Sarika KP
Sarika KP | Published: 07 Feb 2025 | 07:07 AM

തിരുവനന്തപുരം: 20 കോടി പോയതിന്റെ നിരാശയിലാണോ നിങ്ങൾ. എന്നാൽ കോടീശ്വരനാകാൻ നിങ്ങൾക്കിതാ വീണ്ടും അവസരം. കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന സമ്മർ ബമ്പർ BR 102 ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. ലോട്ടറി ടിക്കറ്റിന്റെ വില്പന ആരംഭിച്ചു. കഴിഞ്ഞ ദിവസം ധനമന്ത്രി കെഎൻ ബാല​ഗോപാലാണ് പുതിയ സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തത്.

ഒന്നാം സമ്മാനം പത്ത് കോടി രൂപ. രണ്ടാം സമ്മാനം 50 ലക്ഷം രൂപ പൊതുവായി എല്ലാ സീരീസുകൾക്കും ലഭിക്കും. അഞ്ചു ലക്ഷം രൂപ ഓരോ പരമ്പരയിലും രണ്ടു വീതമാണ് മൂന്നാം സമ്മാനം. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനമായി ഒരു ലക്ഷവും നൽകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. ഏപ്രിൽ രണ്ടാം തീയതി രണ്ടു മണിയ്ക്ക് നറുക്കെടുക്കുന്ന സമ്മര്‍ ബംപര്‍ ലോട്ടറി ടിക്കറ്റിന്റെ വില 250 രൂപയാണ്.

Also Read: ആ ബമ്പർ സത്യനെ ഇനി തേടേണ്ട; രഹസ്യമായി ബാങ്കിലെത്തി ടിക്കറ്റ് സമർപ്പിച്ചു, വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് ബാങ്ക്

അതേസമയം കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാറിന്റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പുറത്തുവിട്ടത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ഇരിട്ടിയിലാണ് ഒന്നാം സമ്മനം അടിച്ചത്. അനീഷ് എം ജി എന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. കണ്ണൂർ ഇരിട്ടി സ്വദേശി സത്യനാണ് ആ ഭാ​ഗ്യശാലി എന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതോടെ ആരാണ് ആ സത്യൻ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഏവരും. എന്നാൽ കഴിഞ്ഞ ദിവസം 20 കോടി നേടിയ സത്യൻ ആരും ആറിയാതെ തനിക്കടിച്ച ബമ്പർ ലോട്ടറി ടിക്കറ്റ് ബാങ്കിൽ സമർപ്പിച്ചു. സ്വകാര്യത മാനിച്ച തൻ്റെ വ്യക്തി വിവരങ്ങൾ ആർക്കും പങ്കുവെക്കരുതെന്ന് ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടായിരുന്നു സത്യൻ ലോട്ടറി ബാങ്കിൽ സമർപ്പിച്ചത്.