Money Fraud Case: പകുതിവിലയ്ക്ക് തയ്യൽമെഷീനും, ലാപ്ടോപ്പും, സ്‌കൂട്ടറും; സംഘടനയുടെ പേരിൽ സംസ്ഥാനവ്യാപകമായി തട്ടിയെടുത്തത് നൂറുകോടിയിലധികം രൂപ
Money Extorted from People Across Different Parts of Kerala: പ്രാദേശിക തലത്തിൽ വാർഡ് അംഗത്തെ ഉൾപ്പടെ സ്വാധീനിച്ചു കൊണ്ട് സീഡ് സൊസൈറ്റി എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.

ആലപ്പുഴ/കണ്ണൂർ: പകുതി വിലയ്ക്ക് തയ്യൽമെഷീനും ലാപ്ടോപ്പും സ്‌കൂട്ടറും വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഒരു സംഘടനയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി തട്ടിയെടുത്തത് നൂറുകോടിയിൽ അധികം രൂപ. നാഷണൽ എൻജിഒ കോൺഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ് നടന്നത്. ഇതിലും കൂടുതൽ പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. തട്ടിപ്പിനിരയായവരിൽ കൂടുതലും സ്ത്രീയാണ് ആണ്.
കേസിലെ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ കോളപ്ര ചക്കാലത്തുകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കുളങ്ങര വീട്ടിലെ അനന്തുകൃഷ്ണൻ എന്ന 26 കാരനാണ്. പ്രതിയെ റിമാൻഡ് ചെയ്തു. അനന്തുകൃഷ്ണനെ ചോദ്യം ചെയ്താൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാൻ കഴിയുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും പരാതി വരുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
1,20,000 രൂപ വില വരുന്ന സ്‌കൂട്ടർ 60,000 രൂപയ്ക്ക് ലഭിക്കും എന്നായിരുന്നു വാഗ്ദാനം. പ്രാദേശിക തലത്തിൽ വാർഡ് അംഗത്തെ ഉൾപ്പടെ സ്വാധീനിച്ചു കൊണ്ട് സീഡ് സൊസൈറ്റി എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്.
ALSO READ: മലപ്പുറത്ത് നവവധു ജീവനൊടുക്കിയ നിലയില്‍; ആൺസുഹൃത്ത് ആത്മഹത്യക്ക് ശ്രമിച്ചു
വിശ്വാസ്യത സൃഷ്ടിക്കുന്നതിന് വേണ്ടി കോഴിക്കോട് പോലീസിന്റെ നേതൃത്വത്തിൽ ഉള്ള ക്ഷേമനിധി കേതനിൽ ഇവർ ഒരു തയ്യൽ ക്ലസ്റ്ററും തുടങ്ങിയിരുന്നു. ഇതിന് പുറമെ കണ്ണൂർ പോലീസ് സഹകരണ സംഘവുമായി സഹകരിച്ചു കൊണ്ട് സ്‌കൂൾ കിറ്റ് വിതരണവും നടത്തി.
അപേക്ഷയോടൊപ്പം പകുതി വില നൽകിയാൽ മൂന്ന് മാസത്തിനുള്ളിൽ വാഹനം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് പലരും പണം അടച്ചു. എന്നാൽ, പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വാഹനം ലഭിക്കാതെ വന്നതോടെയാണ് ആളുകൾ പോലീസിൽ പരാതി നൽകിയത്. ചേർത്തല താലൂക്കിൽ നിന്ന് മാത്രം 2000ത്തോളം പേർ തട്ടിപ്പിനിരയായതായി പോലീസ് അറിയിച്ചു.