5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

kerala monsoon: 24 മണിക്കൂറിൽ കാലവർഷമെത്തും ; ഇടിമിന്നലിനും കാറ്റിനും സാധ്യത

Kerala rain alert 2024: 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ.

kerala monsoon: 24 മണിക്കൂറിൽ കാലവർഷമെത്തും ; ഇടിമിന്നലിനും കാറ്റിനും സാധ്യത
aswathy-balachandran
Aswathy Balachandran | Published: 29 May 2024 19:38 PM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കടുക്കുന്നതിനിടെ മറ്റൊരു വിവരം കൂടി പുറത്തുവരുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൻ്റെ തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലവിൽ ഉണ്ട്. ഇതിന്റെ ഫലമായി സംസ്ഥാനത്ത് വരുന്ന ഒരാഴ്ചയോളം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. വ്യാപകമായി ഇടി മിന്നലും കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അധികൃതർ പറയുന്നു.

ALSO READ – മേഘം പൊട്ടിത്തെറിക്കുമോ? എന്താണ് മേഘവിസ്ഫോടന

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജൂൺ 2 വരെ ശക്തമായ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ഇന്നുള്ളത്

24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തൽ. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്ണുണ്ടായിരുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിൽ മഞ്ഞ മുന്നറിയിപ്പു നിലനിൽക്കും. മഴ മുന്നിൽക്കണ്ടു വേണം മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾ എന്നും മുന്നറിപ്പുണ്ട്. ഇതിനു നിയന്ത്രണമെർപ്പെടുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

മഴ കനക്കുന്നു നാശനഷ്ടങ്ങളും

വൈക്കം വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചിരുന്നു. ചെമ്പ് സ്വദേശി സദാനന്ദന്‍ ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. ആലപ്പുഴയിലെ ശക്തമായ കാറ്റില്‍ വീട്ടുമുറ്റത്തെ തെങ്ങ് വീണ് യുവാവ് മരിച്ചു. ചിറയില്‍ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചിട്ടുണ്ട്.

അതിനിടെ കനത്ത മഴയെതുടര്‍ന്ന് കോട്ടയം ഭരണങ്ങാനം വില്ലേജില്‍ ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് വ്യാപക നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പ്രദേശത്തെ ഏഴ് വീടുകള്‍ ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നു. ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോട്ടയം ജില്ലയിലെ വിവിധ മേഖലകളില്‍ വലിയ നാശനഷ്ടമാണ് ഇന്നത്തെ മഴയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. ഇവിടെ മണ്ണിനടിയില്‍പ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്.

കനത്ത മഴയില്‍ തെക്കന്‍ കേരളത്തിലും വലിയ ദുരിതമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊല്ലത്തും തിരുവനന്തപുരത്തും റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഗതാഗതത്തിന് തടസ്സമായി. കൊല്ലത്ത് അര്‍ദ്ധരാത്രി മുതല്‍ ഇടവിട്ട് ശക്തമായ മഴയാണ് ലഭിക്കുന്നത്. കാവനാട്, പറക്കുളം ഭാഗങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

ദേശീയപാതയില്‍ ചാത്തന്നൂര്‍ മുതല്‍ പരിപ്പള്ളി വരെ വെള്ളക്കെട്ടില്‍ ഗതാഗതം തടസം രൂപപ്പെട്ടു. ഇന്ത്യന്‍ സമയം രാത്രി 8.56 ഓടെ അറബിക്കടലില്‍ ഭൂചലനം ഉണ്ടായി. മാലിദ്വീപിന്റെയും ലക്ഷദ്വീപിന്റെയും ഇടയില്‍ സമുദ്രനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.

Latest News