Cochin Shipyard : കൊച്ചിൻ ഷിപ്‍യാർഡിന് 540 കോടിയുടെ പുതിയ വിദേശ ഓർഡർ
cochin shipyard contract: ഇംഗ്ലണ്ട് ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിങ്ങ് കമ്പനിക്കായി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമ്മിച്ചുനൽകാനുള്ള കരാറിലാണ് സ്ഥാപനം ഒപ്പുവച്ചിരിക്കുന്നത്.

കൊച്ചി: കൊച്ചിൻ ഷിപ്‍യാർഡിന് പുതിയ ഒരു വിദേശ ഓർഡർ ലഭിച്ചിരിക്കുകയാണ്. 540 കോടിയുടേതാണ് പുതിയ ഓർഡർ. ഈ വിവരം വ്യവസായ മന്ത്രി പി. രാജീവാണ് അറിയിച്ചത്. ഇംഗ്ലണ്ട് ആസ്ഥാനമായ നോർത്ത് സ്റ്റാർ ഷിപ്പിങ് കമ്പനിക്കു വേണ്ടിയാണിത്. അവർക്ക് പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമിച്ച് നൽകാനാണ് ഓർഡർ നൽകിയിരിക്കുന്നത്.
പുതിയ കരാറിൽ കൊച്ചി കപ്പൽശാലയും കമ്പനി അധികൃതരും ഒപ്പുവെച്ചതായാണ് മന്ത്രി അറിയിച്ചത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന സീമെൻസ് ഗമെസയാണ് ഇതിനായി കപ്പൽ പ്രവർത്തിപ്പിക്കുക എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നത്.
ALSO READ – ധനകാര്യവും ഓൺലൈൻ സാധ്യതകളും; പുതിയ മേഖകളിൽ പരീക്ഷണ ലക്ഷമിട്ട് അദാനി ഗ്രൂപ്പ്
ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനാണ് കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങളും ഈ പുതിയ കപ്പലിൽ ഒരുക്കുമെന്നും വിവരമുണ്ട്. നിലവിൽ മറ്റൊരു യൂറോപ്യൻ കമ്പനിക്കുവേണ്ടി രണ്ടു കമീഷനിങ് സർവീസ് ഓപ്പറേഷൻ കപ്പലുകൾ ഇവിടെ നിർമിക്കുന്നുണ്ട്. കൂടാതെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി മറ്റൊരു കരാറും ഇവർക്ക് ലഭിച്ചിട്ടുണ്ട്. 488.25 കോടിയാണ് ആ കരാറിൻ്റെ തുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൻ്റെയും ഇന്ത്യയുടെയും യശസ്സുയർത്തി കൊച്ചി ഷിപ് യാർഡിന് 540 കോടി രൂപയുടെ പുതിയ ഓർഡർ കൂടി. ഇംഗ്ലണ്ട് ആസ്ഥാനമായുള്ള നോർത്ത് സ്റ്റാർ ഷിപ്പിങ്ങ് കമ്പനിക്കായി പുതിയ ഹൈബ്രിഡ് സർവീസ് ഓപ്പറേഷൻ വെസൽ നിർമ്മിച്ചുനൽകാനുള്ള കരാറിലാണ് സ്ഥാപനം ഒപ്പുവച്ചിരിക്കുന്നത്. പുനരുപയോഗ ഊർജമേഖലയിൽ പ്രവർത്തിക്കുന്ന സീമെൻസ് ഗമെസയാണ് കപ്പൽ പ്രവർത്തിപ്പിക്കുക.
ഊർജകാര്യക്ഷമത മെച്ചപ്പെടുത്താനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനുമായി ഹൈബ്രിഡ് ബാറ്ററി സംവിധാനങ്ങൾ ഒരുക്കും.നിലവിൽ മറ്റൊരു യൂറോപ്യൻ കമ്പനിക്കുവേണ്ടി രണ്ടു കമീഷനിങ് സർവീസ് ഓപ്പറേഷൻ യാനങ്ങൾ നിർമിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ അറ്റകുറ്റപ്പണിക്കായി 488.25 കോടിയുടെ കരാറും ഷിപ് യാർഡ് നേടിയിരുന്നു.