Nipah Update: നിപ പ്രതിരോധം; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം

Nipah Latest Update: മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച 14 കാരൻ്റെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 406 ആയി ഉയർന്നു. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 139 ആരോഗ്യ പ്രവർത്തകർ ഉൾപെടെ 196 പേർ ഹൈറിസ്ക്ക് വിഭാഗത്തിലാണ്.

Nipah Update: നിപ പ്രതിരോധം; ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം

Nipah.

Updated On: 

23 Jul 2024 | 09:15 AM

മലപ്പുറം: നിപ പ്രതിരോധത്തിൻ്റെ (Nipah) ഭാ​ഗമായി ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ നേതൃത്വത്തിൽ മലപ്പുറത്ത് ഇന്ന് അവലോകന യോഗം ചേരും (Health Minister Veena George). പതിനൊന്നു പേരുടെ സാമ്പിൾ പരിശോധന ഫലം നെഗറ്റീവായതായി ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചിരുന്നു. മലപ്പുറം പാണ്ടിക്കാട് നിപ്പ ബാധിച്ച് മരിച്ച 14 കാരൻ്റെ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം 406 ആയി ഉയർന്നു. പുതുക്കിയ റൂട്ട് മാപ്പ് പ്രകാരമുള്ള കണക്കാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 139 ആരോഗ്യ പ്രവർത്തകർ ഉൾപെടെ 196 പേർ ഹൈറിസ്ക്ക് വിഭാഗത്തിലാണ്.

മഞ്ചേരി, തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലായി ഇപ്പോൾ 15 പേരാണ് ആശുപത്രികളിൽ കഴിയുന്നത്. നിപ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന തിരുവനന്തപുരത്തെ രണ്ട് പേരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്ത് വന്നത്. അമ്മയും മകളുമാണ് തിരുവനന്തപുരത്ത് നിപ നിരീക്ഷണത്തിലുണ്ടായിരുന്നത്.

ALSO READ: തിരുവനന്തപുരത്ത് 4 പേര്‍ നിപ സമ്പര്‍ക്കപട്ടികയില്‍; മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

മലപ്പുറത്ത് മരിച്ച 14 കാരൻ രോഗ ബാധിതനായി ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയവരാണ് ഇരുവരും. നിപ ബാധിച്ച് 14 കാരൻ മരിച്ച പ്രദേശത്തെ 7239 വീടുകളിലാണ് സർവേ നടത്തിയത്. 439 പേർ പനിബാധിതരാണ്. ഇതിൽ നാല് പേർ കുട്ടിയുമായി സമ്പർക്കമുള്ളവരാണ്. 2023 ൽ കണ്ടെത്തിയ അതേ വൈറസ് വകഭേദമാണ് മലപ്പുറത്തും സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞിരുന്നു.

നിയന്ത്രണങ്ങൾ

നിലവിൽ രണ്ട് പഞ്ചായത്തുകളിൽ മാത്രമേ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളൂ എങ്കിലും രോഗം പടരാതെ തടയാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും മന്ത്രി പറഞ്ഞു. നലവിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പ്രോട്ടോക്കോൾ പ്രകാരം 21 ദിവസം ഐസൊലേഷനിൽ നിർബന്ധമായും കഴിയണം. രോഗിയുമായി അവസാന സമ്പർക്കമുണ്ടായ സമയം മുതലുള്ള 21 ദിവസമാണ് കർശനമായ നിരീക്ഷണ കാലയളവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പുതിയ റൂട്ട് മാപ്പിൽ പറയുന്ന സ്ഥലങ്ങളിൽ അതേ സമയത്ത് ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമിൽ വിളിച്ച് വിവമരമറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. ജൂലൈ 11 മുതൽ 15 വരെ കുട്ടി പോയ സ്ഥലങ്ങളുടെ റൂട്ട് മാപ്പ് ആയിരുന്നു നേരത്തെ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ ജൂലൈ 11 മുതൽ 19 വരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്