Railway Update : ചെങ്ങന്നൂരിൽ റെയിൽവെ വൈദ്യുതി ലൈനിന് മുകളിൽ മരം വീണു; ട്രെയിനുകൾ വൈകുന്നു
Kottayam Via Train Delay Update : ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും ഇടയിലാണ് വൈദ്യുതി ലൈനിന് മുകളിൽ മരം വീണത്.
Representational ImageImage Credit source: Rajesh Vijayarajan Photography/Getty Images
ആലപ്പുഴ : ചെങ്ങന്നൂരിൽ റെയിൽവെയുടെ വൈദ്യുതി ലൈനിന് മുകളിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പ്രധാന സ്റ്റേഷനുകളായ മാവേലിക്കരയ്ക്കും ചെങ്ങന്നൂരിന് ഇടയിൽ ചെറിയനാടിന് സമീപം മഠത്തുംപടി ലെവൽ ക്രോസിന് സമീപമാണ് മരം വീണത്. വൈകിട്ട് ആറരയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. തുടർന്നാണ് റെയിൽവെയുടെ വൈദ്യുതി ലൈനിന് മുകളിൽ മരം വീണത്.
കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തെയാണ് ബാധിക്കുക. നാഗർകോവിൽ-കോട്ടയം എക്സ്പ്രസ് മരം വീണതിന് സമീപത്ത് നിർത്തിയിട്ടിരിക്കുകയാണ്. ഷൊർണൂരിൽ നിന്നും തിരുവനന്തപുരം സെൻട്രൽ വരെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് 50 മിനിറ്റ് വൈകി ഓടുകയാണ്. കോട്ടയം വഴിയുള്ള മറ്റ് സർവീസുകളെയും ഇത് ബാധിക്കും. റെയിൽവെ ഇത് വരെ ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടില്ല.