Railway Updates : കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി വഴിയിൽ കുടുങ്ങി; മടക്കയാത്ര വൈകുമെന്ന് റെയിൽവെ
Kozhikode-Thiruvananthapuram Jan Shatabdi Express Live Running Status : തിരുവനന്തപുരം കോഴിക്കോട് ജന ശതാബ്ദി തൃശൂർ മുള്ളൂർക്കരയിലാണ് എഞ്ചിൻ തകരാറിനെ തുടർന്ന് കുടങ്ങിയത്. തുടർന്ന് സർവീസ് രണ്ട് മണിക്കൂറിലധികം വൈകി

Representational Image
കോഴിക്കോട് : തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എഞ്ചിൻ തകരാറിനെ തുടർന്ന് വഴിയിൽ കുടങ്ങി. തൃശൂർ വടക്കാഞ്ചേരിക്കും മുള്ളൂർക്കരയ്ക്കും ഇടയിലാണ് എഞ്ചിൻ തകരാറിലായത്. തുടർന്ന് ട്രെയിൻ മൂന്ന് മണിക്കൂറോളം പിടിച്ചിട്ടു. ഷൊർണൂരിൽ നിന്നും പകരം എഞ്ചിനെത്തിച്ചാണ് ട്രെയിൻ്റെ സർവീസ് ആരംഭിച്ചത്. ട്രെയിൻ വൈകിയതോടെ മറ്റ് സർവീസുകളും വൈകിയാണ് ഓടുന്നത്.
മടക്കയാത്ര വൈകും
കോഴിക്കോട്ടേക്കുള്ള ജനശതാബ്ദി വൈകിയതോടെ തിരികെ തിരുവനന്തപുരത്തേക്കുള്ള സർവീസ് വൈകിയെ ആരംഭിക്കുയെന്ന് റെയിൽവെ അറിയിച്ചു. ഉച്ചയ്ക്ക് 1.45ന് പുറപ്പെടേണ്ട ട്രെയിൻ രണ്ടര മണിക്കൂർ വൈകി 4.15ന് യാത്ര ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവെ പാലക്കാട് ഡിവിഷൻ അറിയിച്ചു. രാത്രി 9.30നാണ് ട്രെയിൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തി ചേരുക.
ഗുരുവായൂർ-മധുര എക്സ്പ്രെസിന് പുതിയ സ്റ്റോപ്പ് അനുവദിച്ചു
ഗുരൂവായൂരിൽ നിന്നും തമിഴ്നാട്ടിലെ മധുരയ്ക്ക് സർവീസ് നടത്തുന്ന ഗുരുവായൂർ-മധുര എക്സ്പ്രെസിന് കൊല്ലം ജില്ലയിൽ ഒരു സ്റ്റോപ്പും കൂടി അനുവദിച്ചു. കൊല്ലം പെരിനാട് സ്റ്റേഷനിലാണ് പുതിയ സ്റ്റോപ്പ് റെയിൽവെ ബോർഡ് അനുവദിച്ചത്. രാത്രി 7.53നാണ് ഗുരുവായൂർ-മധുര എക്സ്പ്രെസ്ക പെരിനാട് എത്തി ചേരുക. മടക്ക സർവീസ് രാവിലെ 11.18നാണ് സ്റ്റോപ്പുള്ളത്.