Kerala Rain Alert Today : തുലാവര്‍ഷം കനക്കുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert November 10: ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Kerala Rain Alert Today : തുലാവര്‍ഷം കനക്കുന്നു: ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Rain Alert In Kerala

Updated On: 

10 Nov 2025 09:44 AM

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി ഇന്ന് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാ​ഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിക്കുന്നത്. തിരുവനന്തപുരം മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോടു കൂടി വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രദേശങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കുന്നത്.

Also Read:ബാംഗ്ലൂർ നിന്ന് നാട്ടിലെത്താൻ പാടുപെടും? ബസ് സമരം

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ ജാ​ഗ്രത നിർദ്ദേശം സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി ചില മുൻകരുതൽ സ്വീകരിക്കാൻ കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകുന്നുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും