Kerala Rain alert: നാളെയും പെരുമഴ, ഈ ജില്ലയ്ലൊഴികെ ബാക്കി എല്ലായിടത്തും അലർട്ട്

IMD announces Heavy rain across Kerala: പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം പകൽ സമയത്ത് തന്നെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം.

Kerala Rain alert: നാളെയും പെരുമഴ, ഈ ജില്ലയ്ലൊഴികെ ബാക്കി എല്ലായിടത്തും അലർട്ട്

പ്രതീകാത്മക ചിത്രം

Updated On: 

19 Oct 2025 17:19 PM

ന്യൂഡൽഹി: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) പുറത്തിറക്കിയ ഏറ്റവും പുതിയ മുന്നറിയിപ്പ് അനുസരിച്ച് ഒക്ടോബർ 20, 23 തീയതികളിൽ ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.

ഇന്നു മുതൽ 23 വരെ സംസ്ഥാനത്തെ മറ്റ് വിവിധ ജില്ലകളിലും മഞ്ഞ അലർട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, വയനാട് തുടങ്ങി പത്തോളം ജില്ലകളിലാണ് ഈ ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പുള്ളത്. മഞ്ഞ അലർട്ട് പ്രകാരം 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം. ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

 

മുന്നറിയിപ്പുകൾ

 

പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) നിർദേശം നൽകി. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം പകൽ സമയത്ത് തന്നെ സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ നദികൾ മുറിച്ചു കടക്കുകയോ ജലാശയങ്ങളിൽ കുളിക്കുകയോ മീൻപിടിക്കുകയോ ചെയ്യരുത്. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കൂട്ടം കൂടി നിൽക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്. അത്യാവശ്യമല്ലാത്ത യാത്രകളും പൂർണ്ണമായും ഒഴിവാക്കുക.

 

Also read – ജാ​ഗ്രത! ഈ അബദ്ധങ്ങൾ ജീവന് ഭീഷണി! തുലാവർഷത്തിനൊപ്പം ഇടിമിന്നലും ശക്തം, ഇവ ശ്രദ്ധിക്കുക

 

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത ശ്രദ്ധിക്കണം.

ദുരന്തസാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. അപകട സാഹചര്യങ്ങളിലും സഹായങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകളിൽ 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകളിൽ മാറ്റങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക വിവരങ്ങൾ തുടർന്നും പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും