5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Rain Alert: കാലാവസ്ഥ മോശമാകുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Rain Alert: ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Kerala Rain Alert: കാലാവസ്ഥ മോശമാകുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
(PTI Image)
Follow Us
shiji-mk
SHIJI M K | Published: 02 Sep 2024 06:03 AM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ മോശമാകുന്നു. വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലാണ് അലര്‍ട്ടുളളത്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

യെല്ലോ അലര്‍ട്ട് ഇപ്രകാരം

  • 02-09-24- തിങ്കള്‍

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്

  • 03-09-24- ചൊവ്വ

ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്

  • 04-09-24- ബുധന്‍

പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറകോട്

ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

Also Read: Simi Rosebell: കോൺഗ്രസിലും ‘കാസ്റ്റിംഗ് കൗച്ച്’ ഉണ്ടെന്ന് ആരോപണം; സിമി റോസ്‌ബെലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

 

  1. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാന്‍ ശ്രദ്ധിക്കുക. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
  2. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളപ്പോള്‍ വീടിന്റെ ജനലും വാതിലും അടച്ചിടുകയുടെ അവയുടെ അടുത്ത് നില്‍ക്കാതെയിരിക്കുകയും ചെയ്യുക.
  3. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാനും ശ്രദ്ധിക്കുക.
  4. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കാന്‍ മറക്കരുത്. കൂടാതെ വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കാന്‍ ശ്രമിക്കുക.
  5. ഇടിമിന്നലുള്ള സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്നാണ് പറയപ്പെടുന്നത്.
  6. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക.

Also Read: M R Ajithkumar: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ ആരോപണം: റിപ്പോർട്ട് തേടി മുഖ്യമന്ത്രി

കടലാക്രമണ ജാഗ്രതാ നിര്‍ദേശം

 

  1. കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക.
  2. മത്സ്യബന്ധനോപാധികള്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ കെട്ടിയിട്ട് സംരക്ഷിക്കുക.
  3. അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കാന്‍ തയാറാവുക.
  4. സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കണം.
  5. ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയാറാക്കി വെക്കണം.

Latest News