5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Simi Rosebell: കോൺഗ്രസിലും ‘കാസ്റ്റിംഗ് കൗച്ച്’ ഉണ്ടെന്ന് ആരോപണം; സിമി റോസ്‌ബെലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Simi Rosebell John Expelled from Congress: കോൺഗ്രസിലും 'കാസ്റ്റിംഗ് കൗച്ചു'ണ്ടെന്ന് ആരോപണം ഉന്നയിച്ച മുൻ എഐസിസി അംഗവും മുൻ പി.എസ്.സി അംഗവുമായ സിബി റോസ്‌ബെലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.

Simi Rosebell: കോൺഗ്രസിലും ‘കാസ്റ്റിംഗ് കൗച്ച്’ ഉണ്ടെന്ന് ആരോപണം; സിമി റോസ്‌ബെലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ എഐസിസി അംഗം സിബി റോസ്‌ബെൽ ജോൺ (Image Courtesy: Facebook)
Follow Us
nandha-das
Nandha Das | Updated On: 01 Sep 2024 21:46 PM

കൊച്ചി: സിനിമയിലേത് പോലെ കോൺഗ്രസിലും ‘കാസ്റ്റിംഗ് കൗച്ചു’ണ്ടെന്ന് ആരോപണം ഉന്നയിച്ച സിമി റോസ്‌ബെൽ ജോണിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. മുൻ എഐസിസി അംഗവും മുൻ പി.എസ്.സി അംഗവുമായ സിബി റോസ്‌ബെലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. കോൺഗ്രസിലെ വനിതകളെ മാധ്യമങ്ങൾക്ക് മുന്നിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സിമിയെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് കെപിസിസി പറഞ്ഞു. നടപടി എടുത്തത് കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരൻ ആണെന്ന് ജനറൽ സെക്രട്ടറി എം ലിജു അറിയിച്ചു.

സിബി റോസ്‌ബെല്ലിന്റെ പ്രവർത്തി ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ പുറത്താക്കിയതെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു. സിബി റോസ്ബെൽ രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോൺഗ്രസിലെ ലക്ഷക്കണക്കിന് വനിതാ നേതാക്കളെയും പ്രവർത്തകരെയും അധിക്ഷേപിക്കുകയും മാനസികമായി അവരെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തി ചെയ്തതെന്നും കെപിസിസി കുറ്റപ്പെടുത്തി. വനിതാ നേതാക്കളും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ഉൾപ്പടെയുള്ളർ സിമിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് നേരത്തെ തന്നെ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ALSO READ: അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരും; വി ഡി സതീശനെതിരേ എഐസിസി അംഗം സിമി

അതെ സമയം, കഴിഞ്ഞ ദിവസമാണ് സിമി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉളപ്പടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തിപക്ഷ നേതാവിനെ പ്രീതിപ്പെടുത്താൻ നടന്നിട്ടില്ല, അതുകൊണ്ട് താൻ പ്രതിപക്ഷനേതാവിന്റെ ഗുഡ് ബുക്ക്സിൽ ഇല്ലെന്നും ഈ പേരിൽ അവസരം നിഷേധിക്കുകയും തന്നെ പരസ്യമായി പലതവണ അപമാനിക്കുകയും ചെയ്തിട്ടുണ്ടെന്നും സിമി റോസ്ബെൽ ജോൺ ആരോപിച്ചിരുന്നു. ജൂനിയറായിട്ടുള്ളവർക്ക് കൂടുതൽ പദവികളും അംഗീകാരങ്ങളും കൊടുക്കുന്നെന്നും അല്ലാത്തവർക്ക് ജയിക്കാവുന്ന സീറ്റ് തരില്ലെന്നും സിമി പറഞ്ഞു. തന്നെക്കാൾ ജൂനിയർ ആയ ദീപ്തി മേരി വർഗീസിനെ കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതിനേപ്പറ്റിയും സിമി പരാമർശിച്ചു. പ്രതിപക്ഷ നേതാവിനെതിരായ വിമർശനത്തിന്റെ പേരിൽ അച്ചടക്ക നടപടി ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പാർട്ടിയിൽ ഉറച്ചുനിൽക്കുമെന്നും സിമി പറഞ്ഞിരുന്നു.

അവഗണന തുടർന്നാൽ പല കാര്യങ്ങളും തുറന്നു പറയേണ്ടി വരുമെന്ന മുന്നറിയിപ്പോട് കൂടിയാണ് സിമി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ‘പാർട്ടിയിലെ അവസരങ്ങൾ നിഷേധിക്കാൻ പ്രതിപക്ഷ നേതാവും കൂട്ടരും നിരന്തരം ശ്രമിക്കുന്നുണ്ട്. ഹൈബിയും സമ്മതിക്കില്ല, പ്രതിപക്ഷ നേതാവും സമ്മതിക്കില്ല. എൻറെ പാർട്ടിയിൽ എനിക്ക് പ്രവർത്തിക്കണമെങ്കിൽ എൻറെയത്ര പോലും പ്രവർത്തിച്ചിട്ടില്ലാത്ത വി ഡി സതീശൻറെ അനുവാദം വേണോ’ എന്ന ചോദ്യവും കഴിഞ്ഞ ദിവസം സിമി ഉന്നയിച്ചിരുന്നു.

സിമി റോസ്ബെൽ ജോണിന്‍റെ ആരോപണത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. ഒരാള്‍ക്ക് സ്ഥാനം കിട്ടിയില്ലെന്ന് കരുതി സ്ഥാനം കിട്ടിയവരെല്ലാം മോശമായ വഴിയിലൂടെയാണ് വന്നതെന്ന് പറയുന്നത് ശെരിയായ കാര്യമല്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. എത്രയോ സ്ഥാനങ്ങള്‍ ലഭിച്ച ഒരാളാണ് ഇതെല്ലാം പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Latest News