Kerala Sahithya Academy Award 2025 : ‘ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല’; സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം സ്വരാജ്

M Swaraj Kerala Sahithya Academy Award 2025 : എം സ്വരാജിൻ്റെ പൂക്കളുടെ പുസ്തകം എന്ന കൃതിക്ക് ഉപന്യാസവിഭാഗത്തിലാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്.

Kerala Sahithya Academy Award 2025 : ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല; സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് എം സ്വരാജ്

M Swaraj

Published: 

26 Jun 2025 22:49 PM

കൊച്ചി : സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് നിരസിച്ച് സിപിഎം നേതാവ് എം സ്വരാജ്. ഉപന്യാസവിഭാഗത്തിൽ സ്വരാജിൻ്റെ പൂക്കളുടെ പുസ്തകം എന്ന കൃതിക്ക് സി.ബി കുമാർ എൻഡോവ്മെൻ്റ് പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ ഇത് നിരസിക്കുന്നുയെന്ന് സ്വരാജ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരുന്നു. നിലപാടിൻ്റെ ഭാഗമായിട്ടാണ് താൻ അവാർഡ് നിരസിക്കുന്നതെന്നും സിപിഎം നേതാവ് തൻ്റെ പോസ്റ്റിൽ വ്യക്തമാക്കി.

“കേരള സാഹിത്യ അക്കാദമിയുടെ ഒരു അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടതായി അറിയുന്നു. ഇന്ന് മുഴുവൻ സമയവും പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലായിരുന്നതിനാൽ ഇപ്പോൾ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങൾ സ്വീകരിക്കില്ല എന്നത് വളരെ
മുൻപുതന്നെയുള്ള നിലപാടാണ്‌. മുൻപ് ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങൾക്ക് പരിഗണിച്ചപ്പോൾ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നു. അതിനാൽ ഇങ്ങനെ ഒരു പരസ്യ നിലപാട് പ്രഖ്യാപനം അന്നൊന്നും വേണ്ടിവന്നില്ല. ഇപ്പോൾ അവാർഡ് വിവരം വാർത്തയായി വന്നതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വന്നത്. പൊതുപ്രവർത്തനവും സാഹിത്യ പ്രവർത്തനവും ഉൾപ്പെടെ ഒരു കാര്യത്തിനും ജീവിതത്തിലൊരിക്കലും പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതല്ല എന്ന നിലപാട് ആവർത്തിക്കുന്നു. അക്കാദമിയോട് ബഹുമാനം മാത്രം” എം സ്വരാജ് ഫേസ്ബുക്കിൽ കുറിച്ചു.

മറ്റ് സാഹിത്യ അക്കാദമി അവാർഡ് ജേതാക്കൾ

കവിത വിഭാഗം – മുരങ്ങി വാഴ കറിവേപ്പ് (അനിത തമ്പി)
നോവൽ – ആനോ (ജി ആർ ഇന്ദുഗോപൻ)
ചെറുക്കഥ – ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര (വി ഷിനിലാൽ)
നാടകം- പിത്തളശലഭം (ശശിധരൻ നടുവിൽ)

കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ