Kerala School Kalolsavam 2025: 26 വർഷത്തിന് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശൂർ; ഒരു പോയിൻ്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമത്

Thrissur Wins Back The School Kalolsavam Trophy After 26 Years: 26 വർഷത്തിന് ശേഷം തൃശൂരിന് വീണ്ടും കലോത്സവ സ്വർണക്കപ്പ്. പാലക്കാടിനെ ഒരു പോയിൻ്റ് വ്യത്യാസത്തിൽ മറികടന്നാണ് 1999ന് ശേഷം തൃശൂർ കിരീടം നേടുന്നത്. കണ്ണൂർ മൂന്നാം സ്ഥാനത്താണ്.

Kerala School Kalolsavam 2025: 26 വർഷത്തിന് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശൂർ; ഒരു പോയിൻ്റ് വ്യത്യാസത്തിൽ പാലക്കാട് രണ്ടാമത്

സ്കൂൾ കലോത്സവം

Published: 

08 Jan 2025 | 04:49 PM

കാൽ നൂറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് ശേഷം കലാകിരീടം തിരിച്ചുപിടിച്ച് തൃശൂർ. കേരളം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് തൃശൂർ സ്വർണക്കപ്പ് സ്വന്തമാക്കിയത്. തൃശൂർ 1008 പോയിൻ്റ് നേടിയപ്പോൾ പാലക്കാട് കേവലം ഒരു പോയിൻ്റ് മാത്രം പിന്നിൽ 1007 പോയിൻ്റുകളുമായി ഫിനിഷ് ചെയ്തു. 1999ൽ കൊല്ലത്ത് നടന്ന കലോത്സവത്തിലാണ് തൃശൂർ ഇതിന് മുൻപ് കിരീടം നേടിയത്.

ഒന്നും രണ്ടും സ്ഥാനങ്ങൾ തൃശൂരും പാലക്കാടും നേടിയപ്പോൾ നിലവിലെ ജേതാക്കളായ കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. 1003 പോയിൻ്റാണ് കണ്ണൂർ നേടിയത്. 21 വർഷം തുടർച്ചയായി കിരീടം നേടി റെക്കോർഡിട്ട കോഴിക്കോട് 1000 പോയിൻ്റുമായി നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മലപ്പുറം – 980, എറണാകുളം – 980, കൊല്ലം – 964, തിരുവനന്തപുരം – 957, ആലപ്പുഴ – 953, കോട്ടയം – 924, കാസർകോട് – 913, വയനാട് – 895, പത്തനംതിട്ട – 848, ഇടുക്കി – 817 എന്നിങ്ങനെയാണ് കലോത്സവത്തിൽ മറ്റ് ജില്ലകളുടെ പോയിന്റ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂരിനും പാലക്കാടിനും ഒരേ പോയിൻ്റാണ്, 482. ഹയർ സെക്കൻഡറിയിൽ തൃശൂരിന് പാലക്കാടിനെക്കാൾ ഒരു പോയിൻ്റ് അധികം ലഭിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ തൃശൂരിന് 526 പോയിൻ്റ് ലഭിച്ചപ്പോൾ പാലക്കാടിന് ലഭിച്ചത് 525 പോയിൻ്റ്. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഇംഗ്ലീഷ് സ്കിറ്റ് മത്സരമാണ് സ്വർണക്കപ്പിനുള്ള അവകാശികളെ നിശ്ചയിച്ചത്. മത്സരത്തിൽ എ ഗ്രേഡോ ബി ഗ്രേഡോ ലഭിച്ചാൽ കപ്പ് തൃശൂരിനും സി ഗ്രേഡാണെങ്കിൽ കപ്പ് പാലക്കാടിനും. ഫലം വന്നപ്പോൾ പാലക്കാടിന് എ ഗ്രേഡും തൃശൂരിന് ബി ഗ്രേഡും. ഇതോടെ ഒരു പോയിൻ്റ് വ്യത്യാസത്തിൽ പാലക്കാടിനെ മറികടന്ന് തൃശൂർ കിരീടം ചൂടി.

Also Read : Kerala School Kalolsavam Point Table : കലോത്സവപ്പൂരത്തിൽ കണ്ണൂരിന്റെ പടയോട്ടം, വിട്ടുകൊടുക്കാതെ തൃശൂരും കോഴിക്കോടും; നാലാം ദിനവും ആവേശമേറും

സ്കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂര്‍ ബിഎസ് ജി ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ വീണ്ടും ഒന്നാമതെത്തി. തുടർച്ചയായ 12ആം തവണയാണ് ഗുരുകുലം സ്കൂൾ ഒന്നാം സ്ഥാനത്തെത്തുന്നത്. 171 പോയിൻ്റാണ് ഇവർക്കുള്ളത്. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ രണ്ടാമതും ഇടുക്കി എംകെഎന്‍എംഎച്ച്എസ് സ്‌കൂൾ മൂന്നാമതും ആണ്.

ഇന്ന് വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സമാപന സമ്മേളനം. മുഖ്യവേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജിആര്‍ അനില്‍ അധ്യക്ഷത വഹിക്കും. നടന്മാരായ ടൊവിനോ തോമസ് ആസിഫ് അലിയും മുഖ്യാതിഥികളാവും. ജേതാക്കള്‍ക്കുള്ള സ്വര്‍ണക്കപ്പും മാധ്യമ പുരസ്‌കാരങ്ങളും മന്ത്രി വി ശിവന്‍കുട്ടിയാണ് സമ്മാനിക്കുക. സ്വര്‍ണക്കപ്പ് രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരെയും കലോത്സവ പാചകത്തിന് നേതൃത്വം നല്‍കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിയെയും യോഗത്തിൽ ആദരിക്കും.

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ