Train Timinig Change: യാത്രക്കാരുടെ അറിവിലേക്ക്… അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം

Kerala Tain Services Timing: വൈകുന്നേരം 4:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോർത്ത് - ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ മൂന്ന് മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി എട്ട് മണിക്കാണ് പുറപ്പെടുക. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും.‍‍‍

Train Timinig Change: യാത്രക്കാരുടെ അറിവിലേക്ക്... അറ്റകുറ്റപ്പണി: ട്രെയിനുകളുടെ സമയക്രമങ്ങളിൽ മാറ്റം

പ്രതീകാത്മക ചിത്രം

Published: 

22 Nov 2025 18:42 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയക്രത്തിൽ മാറ്റം. മാവേലിക്കര – ചെങ്ങന്നൂർ സെക്‌ഷനിൽ പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഈ നിയന്ത്രണം. ഇന്നും നാളെയും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേതുടർന്ന് ഇന്ന് രാത്രിയിൽ സർവീസ് നടത്തേണ്ടിയിരുന്ന ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു.

ഇന്ന് (22 ശനി) വൈകുന്നേരം 4:20 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 01464 തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് ടെർമിനസ് സ്പെഷ്യൽ മൂന്ന് മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി എട്ട് മണിക്കാണ് പുറപ്പെടുക. മറ്റ് നിരവധി ട്രെയിനുകളെയും ഗതാഗത നിയന്ത്രണം ബാധിക്കും. അതിനാൽ റെയിൽ വൺ ആപ്പിൽ സമയം ഉറപ്പാക്കി മാത്രം യാത്രക്കാർ യാത്ര പുറപ്പെടണമെന്നും റെയിൽവേ അറിയിച്ചു.

ALSO READ: ഡ്രൈവിംഗ് ക്യാബിനിൽ വ്ളോഗിങ് പാടില്ല; മോട്ടോർ വാഹനവകുപ്പിന് ഹൈക്കോടതിയുടെ നിർദേശം

മറ്റ് ട്രെയിനുകളിലെ മാറ്റം

വൈകിട്ട് 7:35 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06112 കൊല്ലം ജംഗ്ഷൻ – ചെന്നൈ എഗ്മോർ സ്പെഷ്യൽ ഒരു മണിക്കൂർ 40 മിനിറ്റ് വൈകി രാത്രി 8.15 ന് പുറപ്പെടും. കൂടാതെ, നാളെ (23 ഞായർ) പുലർച്ചെ 02:30 ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 07102 കൊല്ലം ജംഗ്ഷൻ – മച്ചിലിപട്ടണം സ്പെഷ്യൽ, മൂന്ന് മണിക്കൂർ 15 മിനിറ്റ് വൈകി രാവിലെ 05:45 ന് പുറപ്പെടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇതുകൂടാതെ, ഇന്ന് രാത്രി പുറപ്പെടേണ്ട കൊല്ലം ജങ്‌ഷൻ – എറണാകുളം ജങ്‌ഷൻ എക്‌സ്‌പ്രസ്‌ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. മധുര – ഗുരുവായൂർ എക്‌സ്‌പ്രസ്‌ കൊല്ലത്തും നാഗർകോവിൽ – കോട്ടയം എക്‌സ്‌പ്രസ്‌ കായംകുളത്തും, ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്‌റ്റ്‌ കോട്ടയത്തും യാത്ര അവസാനിപ്പിക്കുന്നതാണ്. ഞായറാഴ്‌ചത്തെ ഗുരുവായൂർ – മധുര എക്‌സ്‌പ്രസ്‌ കൊല്ലത്തുനിന്നായിരിക്കും പുറപ്പെടുക.​

ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ