AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vishu Bumper 2025: 12 കോടിയുടെ ഭാ​ഗ്യം തുണയ്ക്കുന്നത് ആരെ? ലക്ഷപ്രഭുക്കളാകുന്നത് നിരവധി പേർ; വിഷു ബമ്പർ നറുക്കെടുപ്പ് മറ്റന്നാൾ

Kerala Vishu Bumper br 103 2025: ആറ് സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പനയ്‌ക്കെത്തിയത്. VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും.

Vishu Bumper 2025: 12 കോടിയുടെ ഭാ​ഗ്യം തുണയ്ക്കുന്നത് ആരെ? ലക്ഷപ്രഭുക്കളാകുന്നത് നിരവധി പേർ; വിഷു ബമ്പർ നറുക്കെടുപ്പ് മറ്റന്നാൾ
Kerala Vishu Bumper Br 103
Sarika KP
Sarika KP | Published: 26 May 2025 | 08:21 PM

തിരുവനന്തപുരം: സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ വിഷു ബമ്പർ (ബി ആർ – 103) ടിക്കറ്റ് നറുക്കെടുപ്പിന് ഇനി രണ്ട് നാൾ മാത്രം ബാക്കി. മെയ് 28 ബുധനാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്കാണ് വിഷു ബമ്പർ നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ വില 300 രൂപയാണ്. ആറ് സീരീസുകളിലാണ് ടിക്കറ്റ് വില്‍പ്പനയ്‌ക്കെത്തിയത്.

VA, VB, VC, VD, VE, VG എന്നീ സീരിസുകളിലാണ് ടിക്കറ്റുകൾ എത്തിയിരിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് സീരീസുകളിലും ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും നാലാം സമ്മാനമായി 5 ലക്ഷം രൂപയും ഓരോ സീരീസിലും നല്‍കും. ഇതിനു പുറമെ, 5000 രൂപ മുതല്‍ 300 രൂപ വരെയുള്ള ചെറിയ സമ്മാനങ്ങളും ഈ ബമ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:റെഡ് അലര്‍ട്ടുകള്‍ക്കിടയില്‍ ‘ഒരു കോടി’യുടെ അലര്‍ട്ട്; ഭാഗ്യതാര നറുക്കെടുപ്പ് ഫലം പുറത്ത്‌

45 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി വിപണിയിൽ എത്തിച്ചത്. ഇതിൽ ങ്കളാഴ്ച നാലു മണിക്കുള്ളിൽ 42 ,17, 380 ടിക്കറ്റുകളും വിറ്റു പോയി. ടിക്കറ്റ് വിൽപ്പനയിൽ ഇത്തവണയും പാലക്കാട് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 9, 21,020 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. രണ്ടും മൂന്നും സ്ഥാനത്ത് തിരുവനന്തപുരവും തൃശൂരുമാണ്. തിരുവനന്തപുരത്ത് 5, 22, 050 ടിക്കറ്റുകളും തൃശൂരിൽ 4, 92, 200 ടിക്കറ്റുകളുമാണ് ഇതുവരെ വിറ്റത്.

കഴിഞ്ഞ വർഷത്തെ വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിനാണ്. VC 490987 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ക്രിസ്മസ്–ന്യൂഇയർ ബംമ്പർ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായ 20 കോടി രൂപ XD 387132 എന്ന ടിക്കറ്റിനാണ് അടിച്ചത്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. എം.വി.അനീഷ് എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.