5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Temperature Alert: ചുട്ടുപൊള്ളി കേരളം; താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ഇന്നത്തെ കാലാവസ്ഥ

Kerala Temperature Alert Today: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Kerala Temperature Alert: ചുട്ടുപൊള്ളി കേരളം; താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും, ഇന്നത്തെ കാലാവസ്ഥ
പ്രതീകാത്മക ചിത്രംImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 Feb 2025 15:57 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ ഉയർന്ന താപനില മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ പ്രതിഭാസത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാവിലെ 05.30 മുതൽ നാളെ (06/02/2025) വൈകുന്നേരം 05.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്.

കൂടാതെ തമിഴ്‌നാട് തീരത്ത് ഇന്ന് രാവിലെ 05.30 മുതൽ വൈകുന്നേരം 05.30 വരെ 0.5 മുതൽ 0.7 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കേണ്ടതാണ്.

ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയുള്ളപ്പോൾ പകൽ 11 മണി മുതൽ ഉച്ചയ്ക്ക് ശേഷം 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ചൂടുള്ള സമയങ്ങളിൽ പരമാവധി ശുദ്ധജലം മാത്രം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കാൻ ശ്രമിക്കുന്നത് നല്ലതാണ്.

ശരീരത്ത് നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിവതും ഒഴിവാക്കുക.

ചൂടുകൂടിയ സമയങ്ങളിൽ അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ തടയാൻ ഇത് സഹായിക്കും.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കാൻ മറക്കരുത്. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും അമിതമായി ചൂടേൽക്കുന്നതിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

ജലാംശം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.