5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala rain alert: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala weather alert today: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു.

Kerala rain alert: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മഴ (Image Credits – Andrew Fox/Getty Images)
aswathy-balachandran
Aswathy Balachandran | Published: 29 Sep 2024 15:21 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് മാറി മറിയുകയാണ്. രാവിലെ വരെ ഏഴു ജില്ലകളിൽ ഉണ്ടായിരുന്ന മഴ മുന്നറിയിപ്പ് ഇപ്പോൾ എട്ടു ജില്ലകളിലായിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. എട്ട് ജില്ലകളിലും യെല്ലോ അലർട്ടാണ് ഉള്ളത്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ ഉള്ളത്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ കാറ്റു വീശാനും സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റു വീശാനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

ALSO READ – കേരളത്തിന് 59.31 മാർക്ക്…; അർബൻ ഗവേണൻസ് ഇൻഡക്സിൽ സംസ്ഥാനം വീണ്ടും ഒന്നാം സ്ഥാനത്ത

ഇതിനൊപ്പം മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത് എന്നാണ് വിവരം. പിന്നീടുള്ള ദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നും വിവരമുണ്ട്.

 

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത മൂന്ന് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പ്

 

  • ഞായർ (29/09/2024) : പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ
  • തിങ്കൾ (30/09/2024) : തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്
  • ചൊവ്വ (01/10/2024) : പത്തനംതിട്ട, ഇടുക്കി, എറണാകുളം
  • ബുധൻ (02/10/2024) : പത്തനംതിട്ട, ഇടുക്കിഈ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ന് മുതൽ ഒക്ടോബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Latest News