AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ

Lucky Zodiac signs:ചില രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് മറ്റു ചില രാശിക്കാർ അവരുടെ ജീവിതത്തിലേക്ക് വന്ന ചേരുന്നതോടെ അവരുടെ ജീവിതത്തിലെ പല കഷ്ടതകളും മാറി സൗഭാഗ്യങ്ങൾ വരുന്നു.. ചിലരെ സംബന്ധിച്ച് വിവാഹശേഷം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ജീവിതത്തിൽ വരുന്നത് സമ്പത്തും സൗഭാഗ്യവും അവരുടെ പങ്കാളിയുടെ ഐശ്വര്യത്തിനു കാരണമാകും............

Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Marriage Image Credit source: Tv9 Network
Ashli C
Ashli C | Published: 22 Jun 2026 | 10:04 PM

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. മനുഷ്യ ജീവിതത്തിൽ വളരെ പ്രധാനമായി കാണുന്ന ഒന്നാണ് വിവാഹശേഷം കുടുംബജീവിതം ആരംഭിക്കുക എന്നത്. പ്രധാനമായും അപരിചിതരായ രണ്ട് വ്യക്തികൾ പിന്നീട് ഒന്നിച്ച് ജീവിക്കുവാൻ ഒരുങ്ങുന്നതാണ് വിവാഹം. എന്നാൽ അവിടെ ആലപ്പുഴകൾ ഉണ്ടായിക്കഴിഞ്ഞാൽ ഒരു വ്യക്തിയുടെ മുഴുവൻ ജീവിതവും ഇല്ലാതാകുന്ന അവസ്ഥയിൽ എത്തും.

ചില രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് മറ്റു ചില രാശിക്കാർ അവരുടെ ജീവിതത്തിലേക്ക് വന്ന ചേരുന്നതോടെ അവരുടെ ജീവിതത്തിലെ പല കഷ്ടതകളും മാറി സൗഭാഗ്യങ്ങൾ വരുന്നു.. ചിലരെ സംബന്ധിച്ച് വിവാഹശേഷം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ജീവിതത്തിൽ വരുന്നത് സമ്പത്തും സൗഭാഗ്യവും അവരുടെ പങ്കാളിയുടെ ഐശ്വര്യത്തിനു കാരണമാകും. അത്തരത്തിൽ വിവാഹശേഷം ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ കടന്നുവരുന്ന ആറ് രാശികളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ചിങ്ങം

വിവാഹശേഷം ജീവിതത്തിലേക്ക് സന്തോഷവും സമാധാനവും വരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു രാശിയാണ് ചിങ്ങം പ്രത്യേകിച്ച് ചിങ്ങം രാശിയിൽ ജനിച്ച സ്ത്രീകൾ. ഭാഗ്യം ഇവരെ എപ്പോഴും കടാക്ഷിക്കും. ദാമ്പത്യജീവിതവും പങ്കാളിയും മികച്ചതായിരിക്കും. വിവാഹശേഷം സാമ്പത്തിക പുരോഗതിക്കും ഇവർക്ക് സാധ്യത കാണുന്നു. ഇണയുടെ വിജയത്തെ പിന്തുണയ്ക്കുന്നതിൽ മാത്രമല്ല വ്യക്തിപരമായി സ്വന്തം കാലിൽ നിൽക്കുവാനും ലക്ഷ്യങ്ങൾ നേടാനും വിവാഹശേഷവും അവരുടെ ഉപജീവനമാർഗം നിലനിർത്താനുമുള്ള കഴിവും ശേഷിയും ചിങ്ങം രാശിക്കാർക്ക് ഉണ്ട്.

ALSO READ:തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു

തുലാം

ശുക്രൻ ഭരിക്കുന്ന തുലാം രാശിക്കാർക്ക് പൊതുവിൽ ജീവിതത്തിൽ സൗഭാഗ്യങ്ങളും സന്തോഷവും ഉണ്ടാകാറുണ്ട്. അവരുടെ കഠിനാധ്വാനവും വ്യക്തിത്വവും അർപ്പണബോധവും അവരെ എപ്പോഴും അപ്രതീക്ഷിതമായ ഉയരങ്ങളിൽ എത്തിക്കാൻ സാധ്യത. ജ്യോതിഷപ്രകാരം വിവാഹം കഴിഞ്ഞതിനുശേഷം അവരുടെ പ്രൊഫഷണൽ ജീവിതം കൂടുതൽ ഉയരങ്ങളിൽ എത്തും പ്രത്യേകിച്ച് പങ്കാളിയുടെ ഉപദേശവും പിന്തുണയും നിങ്ങൾക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുവാനും അത് നല്ല രീതിയിൽ വിജയിക്കാനും ഉള്ള പിന്തുണകൾ ലഭിക്കും. വിജയത്തിലേക്ക് എത്തവാന്‍ ഇവർക്ക് വളരെയധികം സാധ്യത കാണുന്നു.

വൃശ്ചികം

തങ്ങളുടെ അവബോധത്തിനും ചിന്തകൾക്കും വില കൽപ്പിക്കുന്ന രാശിക്കാർ എപ്പോഴും സ്ഥിരതയുള്ള ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്. അവരുടെ ദീർഘകാല സ്വപ്നങ്ങളും അഭിലാഷങ്ങളും പലപ്പോഴും വിവാഹത്തിനുശേഷം ആയിരിക്കും പൂർണ്ണമാവുക. പങ്കാളിയിൽ നിന്നും ലഭിക്കുന്ന അചഞ്ചലമായ പിന്തുണയും നിരന്തരമായ പ്രോത്സാഹനവുമാണ് ഇതിന് പ്രധാനകാരണം എന്ന് ജ്യോതിഷ വിദഗ്ധർ പറയുന്നു. ഏത് തടസ്സങ്ങളെയും തകർക്കുന്നതിന് അവർ കാണിക്കുന്ന സ്ഥിരോധാഗം വിവാഹബന്ധത്തിന് ശേഷമാണ് പൂർണ്ണ ഫലം നൽകുക.

മകരം

മാറ്റങ്ങളെ പൊതുവിൽ ഒരു പോസിറ്റീവായി കാണുന്ന രാശിക്കാരാണ് മകരം. ഇവർ സ്നേഹബന്ധങ്ങൾക്കും വികാരങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു. അവർ പങ്കാളിയോട് വളരെ സ്നേഹമുള്ളവരും അവർക്ക് സംരക്ഷണം നൽകുന്നവരും ആയിരിക്കും. വിവാഹശേഷം പങ്കാളിയുടെ പിന്തുണയോടെ അവർ ജീവിതത്തിൽ നിരവധി അപൂർവ്വം നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിൽ നല്ല ദമ്പതികളായി ജീവിക്കുകയും ചെയ്യും. അവരുടെ സത്യസന്ധതയും വ്യക്തിത്വവും ആണ് അവർക്ക് ഈ ഭാഗങ്ങൾ കൊണ്ടുവരാനുള്ള കാരണം.

കർക്കിടകം

സൗമ്യരും ദയയുള്ളവരും ആണ് കർക്കിടകം രാശിക്കാർ പൊതുവിൽ. അതിനാൽ തന്നെ ഇവർക്ക് കുടുംബത്തിൽ നല്ല സ്നേഹം ലഭിക്കും കൂട്ടുകുടുംബം ആയാലും ചെറുകുടുംബമായാലും തങ്ങളുടെ ബന്ധങ്ങൾക്കിടയിൽ ശക്തമായ ഒരു ആത്മബന്ധം സൃഷ്ടിക്കാൻ ഇവർ എപ്പോഴും ആഗ്രഹിക്കുന്നു. വിവാഹശേഷം അവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായ സാഹചര്യങ്ങൾ പൂർണമായും മാറും കൂടാതെ അവരുടെ കരിയറിലും സാമൂഹിക നിലയിലും സങ്കൽപ്പിക്കാനാവാത്ത വിജയങ്ങൾ കൈവരിക്കാൻ സാധിക്കും.

മീനം

ഭാവിയെക്കുറിച്ച് നന്നായി പദ്ധതികളും മൂർച്ചയുള്ള ചിന്തകളും ഉള്ള മീനം രാശിക്കാർക്ക് കഠിനാധ്വാനം ചെയ്യുന്നവരാണ്. അവർ എപ്പോഴും തങ്ങളുടെ ലക്ഷ്യങ്ങളിൽ എത്താൻ വേണ്ടി പരിശ്രമിക്കും. വിവാഹശേഷം ഇവർക്ക് പലവിധത്തിലുള്ള സന്തോഷവും സമാധാനവും വരും ഭാര്യാഭർത്താക്കന്മാർക്ക് ഒരു പൊതു കാഴ്ചപ്പാടോടെ ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ സമൂഹത്തിൽ വലിയ ഉയർച്ച ലഭിക്കും. ഈ രാശികളുടെ ജീവിതത്തിലേക്ക് വിവാഹശേഷം വലിയ സൗഭാഗ്യങ്ങൾ എത്തിച്ചേരുമെന്നാണ് പറയപ്പെടുന്നത്.

ENGLISH SUMMARY

For those born under certain zodiac signs, the arrival of other zodiac signs in their lives brings many hardships and brings good fortune. For some, after marriage, major changes come into their lives, bringing wealth and good fortune to their partner.

Follow Us