Kerala Weather Update: അക്വാൻ ഉൾക്കടലിൽ തുടരുന്നു; 7 ജില്ലകളിൽ ഒറ്റപ്പെട്ട മഴ, ശബരിമലയിൽ ഉച്ചയ്ക്ക് ശേഷം മഴ
Kerala Weather Update November 18 Latest: നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്– യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) അക്വാൻ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പിൽ പറയുന്നത്.

Kerala Weather Update November 18 Latest
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തെക്കൻ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്ന പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടലിലുമായി അക്‌വാൻ ശക്തമായ ചുഴലിക്കാറ്റായി തുടരുന്നു. നവംബർ 20-ന് ഉച്ചയോടെ വടക്കൻ ആന്ധ്രാപ്രദേശ്– യാനം, തെക്കൻ ഒഡീഷ തീരങ്ങൾക്കിടയിൽ മച്ചിലിപട്ടണത്തിനും പുരിക്കും ഇടയിൽ മണിക്കൂറിൽ 90–100 കിലോമീറ്റർ വേഗതയിൽ (പരമാവധി വേഗത 110 കിലോമീറ്റർ വരെ) അക്വാൻ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പിൽ പറയുന്നത്.
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ തെക്കൻ ലക്ഷദ്വീപ് മേഖലയിലുമായി അന്തരീക്ഷ ചക്രവാതചുഴി തുടരുന്നു. നവംബർ 18 – 22 വരെയുള്ള തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴക്ക് സാധ്യതയുണ്ട് എന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ ഇന്ന് തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ALSO READ: ശബരിമലയിൽ തിരുപ്പതി മോഡൽ മെഗാ പ്രൊജക്റ്റ് നടപ്പിലാക്കും; മുഖ്യമന്ത്രി
ഏറ്റവും പുതിയ മുന്നറിയിപ്പ് പ്രകാരം ഇന്ന് (18-11-26) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള മറ്റ് ജില്ലകളിൽ മഴ സാധ്യത പ്രവിക്കപ്പെട്ടിട്ടില്ല. നാളെയും തിരുവനന്തപുരം മുതൽ ഏറണാകുളം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയുണ്ടാകും.
അക്വാൻ കരയിൽ പ്രവേശിക്കുമെന്ന് കരുതുന്ന നവംബർ 20ന് തിരുവനന്തപുരം എറണാകുളം വരെയുള്ള ഏഴ് ജില്ലകൾക്ക് പുറമേ തൃശൂർ, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ റിപ്പോർട്ട് പറയുന്നത്. 21, 22 തിയതികളിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ നിലവിലുള്ളതിന് സമാനമായി ഒറ്റപ്പെട്ട മഴ സാധ്യത തുടരും.
ശബരിമലയിലെ കാലാവസ്ഥ സംബന്ധിച്ചും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം നടത്തിയിട്ടുണ്ട്. ഇന്ന് സന്നിധാനത്ത് ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പമ്പയിലും ആകാശം മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നു. നിലയ്ക്കലിലും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം നേരിയ മഴയ്ക്ക് സാധ്യത.
English Summary
Isolated light rain is expected in seven districts of the state today. The cyclonic storm ‘Akvan’ persists over the central part of the southern Bay of Bengal and the adjacent west-central Bay of Bengal. Isolated light rain is likely today in the districts of Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, and Ernakulam. Isolated rain is also expected this afternoon in Sabarimala, Pamba, and Nilakkal.