Kerala Weather Update: മഴ മാറി… കള്ളകടൽ പ്രതിഭാസത്തിന് സാധ്യത; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്

Kerala Weather Update Today: ഒറ്റപ്പെട്ടയിചങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഇന്നും പകൽ സമയം കനത്ത ചൂടിനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് അറിയിപ്പ്.

Kerala Weather Update: മഴ മാറി... കള്ളകടൽ പ്രതിഭാസത്തിന് സാധ്യത; ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പ്

Rain Alert

Published: 

22 Jan 2026 | 06:12 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായും (Kerala Weather) പിൻവാങ്ങിയതോടെ പകൽ കടുത്ത ചൂടാണ് മിക്ക ജില്ലകളിലും അനുഭവപ്പെടുന്നത്. പുതുക്കിയ കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒരു ജില്ലയിലും അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചില ജില്ലകളുടെ കടലോര മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനുള്ള (Kallakadal Chance) സാധ്യതയുണ്ട്.

അതേസമയം, തെക്കുകിഴക്കൻ അറബിക്കടലിനും അതിനോട് ചേർന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലും മുകളിലായി ഒരു ചെറിയ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അതിന്റെ ഭാഗമായി ഒറ്റപ്പെട്ടയിചങ്ങളിൽ ആകാശം പൊതുവെ മേഘാവൃതമായിരിക്കും. ഇന്നും പകൽ സമയം കനത്ത ചൂടിനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ALSO READ: സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസം, ഈ ജില്ലകളിൽ കടലാക്രമണ സാധ്യത പ്രവചിച്ച് അധികൃതർ

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കൊല്ലം (ആലപ്പാട്ട്‌ മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കൂടാതെ കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ 0.6 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് അറിയിപ്പ്. ഈ സമയത്ത് ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കേണ്ടതാണ്. കൂടാതെ തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതാണ്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

പുതിനയില എത്ര നാൾ വേണമെങ്കിലും കേടുവരാതിരിക്കും
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ