Kerala Weather Alert: കുടയെടുക്കാൻ മറക്കേണ്ട; ഇന്നും മഴ തന്നെ! മുന്നറിയിപ്പുകളില്ല

Kerala Weather Update September 30: സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്.

Kerala Weather Alert: കുടയെടുക്കാൻ മറക്കേണ്ട; ഇന്നും മഴ തന്നെ! മുന്നറിയിപ്പുകളില്ല

Kerala Weather Update

Published: 

30 Sep 2025 06:23 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കേന്ദ്രാ കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ ഇന്നും ഏത് ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നവരാത്രി കഴിയുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷക്കാറ്റ് പൂര്‍ണമായും ദുര്‍ബലമാകാന്‍ സാധ്യത. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്മാറി തുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം പൂര്‍ണമായി ദുര്‍ബലമാകുന്നതോടെ, പിന്നീടുള്ള ദിവസങ്ങളില്‍ തുലാവര്‍ഷം കേരളത്തില്‍ എത്തുന്നതാണ് പതിവ്.

Also Read:രണ്ടാം സമ്മാനക്കാരും നികുതി നല്‍കണം; 1 കോടി കിട്ടിയാല്‍ ബാങ്കിലെത്തുന്നത് ഇത്രയും

തെക്കൻ ഗുജറാത്ത് അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ, വടക്കൻ കൊങ്കൺ, അതിനോട് ചേർന്ന വടക്കു കിഴക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ