AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: മഴയുടെ തീവ്രത കുറഞ്ഞേക്കും; ഇന്ന്‌ 4 ജില്ലകളില്‍ യെല്ലോ അലർട്ട്

Kerala Weather Update Today June 1: നാല് ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. ശക്തമായ കാറ്റ് തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

Kerala Weather Update: മഴയുടെ തീവ്രത കുറഞ്ഞേക്കും; ഇന്ന്‌ 4 ജില്ലകളില്‍ യെല്ലോ അലർട്ട്
പ്രതീകാത്മക ചിത്രം Image Credit source: PTI
Nandha Das
Nandha Das | Published: 01 Jun 2025 | 07:06 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ജൂൺ 1) മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കും. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ ഉണ്ടായിരുന്ന സാഹചര്യം മാറി ഇന്ന് യെല്ലോ അലേർട്ട് മാത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്കാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് നൽകിയിരിക്കുന്നത്. എന്നാൽ, ശക്തമായ കാറ്റ് തുടരുന്ന സാഹചര്യത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനുമുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (ജൂൺ 4) ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലും, ജൂൺ 3ന് കോഴിക്കോട്, വയനാട്, ,കണ്ണൂർ, കാസർകോട് ജില്ലകളിലും, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്.

കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകി. ഇവിടെ മണിക്കൂറിൽ 40 – 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

ALSO READ: മകളുടെ വിവാഹത്തലേന്ന് കേക്ക് തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു

അതേസമയം, തെക്ക് പടിഞ്ഞാറേ അറബിക്കടൽ, മധ്യ പടിഞ്ഞാറേ അറബിക്കടൽ, ഗുജറാത്ത് തീരം, അതിനോട് ചേർന്നിട്ടുള്ള വടക്ക് കിഴക്കൻ അറബിക്കടൽ, തെക്കൻ തമിഴ്‌നാട് തീരം ഗൾഫ് ഓഫ് മന്നാർ കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിലും മണിക്കൂറിൽ 55 – 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Follow Us