Kerala Weather Update: ഉച്ചത്തിരിഞ്ഞ് മഴ തന്നെ! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather Update Today: കിഴക്കൻ മലയോര മേഖലകളിലും മധ്യ-തെക്കൻ കേരളത്തിലും അന്തരീക്ഷം മേഘാവൃതമാകുന്നതിനൊപ്പം ശക്തമായ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമാകാനും, രാത്രിവരെ തുടരുന്ന രീതിയിൽ ഇടിമിന്നലോട് കൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്കുമുള്ള സാധ്യതയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

Kerala Weather Update: ഉച്ചത്തിരിഞ്ഞ് മഴ തന്നെ! സംസ്ഥാനത്തെ ഇന്നത്തെ കാലാവസ്ഥ പ്രവചനം

പ്രതീകാത്മക ചിത്രം

Published: 

07 Nov 2026 | 05:56 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിൻ്റെ (IMD) മുന്നറിയിപ്പ് (Kerala Weather Update Today). കിഴക്കൻ മലയോര മേഖലകളിലും മധ്യ-തെക്കൻ കേരളത്തിലും അന്തരീക്ഷം മേഘാവൃതമാകുന്നതിനൊപ്പം ശക്തമായ മഴയ്ക്കും വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം പെട്ടെന്ന് മേഘാവൃതമാകാനും, രാത്രിവരെ തുടരുന്ന രീതിയിൽ ഇടിമിന്നലോട് കൂടിയ മിതമായതോ ശക്തമായതോ ആയ മഴയ്ക്കുമുള്ള സാധ്യതയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലനിൽക്കുന്ന ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് മാത്രം അഞ്ച് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്.

ALSO READ: വ്യാപക മഴയ്ക്ക് സാധ്യത; മിക്ക ജില്ലകളിലും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ ഇടുക്കി ജില്ലയിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഒമ്പത് പത്ത് തീയതികളിൽ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. എല്ലാ ജില്ലയിലും ​ഗ്രീൻ അലർട്ടാണ് നിലനിൽക്കുന്നത്. അതുപോലെ തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പൊതുജനങ്ങൾക്കുള്ള ജാ​ഗ്രതാ നിർദ്ദേശം

ഇടുക്കി, പത്തനംതിട്ട, വയനാട് തുടങ്ങി കിഴക്കൻ മലയോര പ്രദേശങ്ങളിൽ പെട്ടെന്നുള്ള മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും (മണിക്കൂറിൽ 30-40 കി.മീ വേഗത) സാധ്യത പ്രവചിക്കുന്നു. അതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാ​ഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നൽ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ മഴ മേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കുക.

ഇടിയും മിന്നലുമുള്ള സമയത്ത് ഗാർഹിക ഇലക്ട്രോണിക് ഉപകരണങ്ങൾ അൺപ്ലഗ് ചെയ്യാനും ജനലുകളിൽ നിന്ന് മാറിയിരിക്കാനും നിർദ്ദേശിക്കുന്നു. ഉച്ചയ്ക്ക് ശേഷം യാത്ര ചെയ്യുന്നവർ ഫോഗ് ലൈറ്റുകളും റെയിൻ ഗിയറുകളും കരുതുക. മോശം കാലാവസ്ഥയുള്ള മേഖലകളിൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

English Summary:

IMD has issued a Yellow Alert for five southern and central districts in Kerala today, November 7, 2026. Isolated heavy rainfall ranging from 64.5 mm to 115.5 mm within 24 hours is expected, along with thunderstorm and lightning.

Loading...
Unable to load recommendations.
Follow Us
Related Stories
Private Bus: കാക്കനാട് അ‌പകടം സിസ്റ്റത്തിന്റെ പരാജയം, ഡ്രൈവർമാർ റോഡുകളുടെ ഉടയോന്മാരല്ല, കാലന്മാർ: ​ഹൈക്കോടതി
കമന്റിട്ടവരും പോക്സോ കേസ് പ്രതികളാകും; മീനങ്ങാടി വിനോദയാത്ര വിവാദം: ​സൈബർ പോലീസ് കേസെടുത്തു
മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു ; കോഴിക്കോട് പ്രവർത്തിക്കാൻ നീക്കം, പാർട്ടിക്ക് കത്ത് നൽകി
Sabarimala Mandala Kalam: വിമാനത്താവളങ്ങളിൽ നിന്ന് പമ്പയിലേക്ക് നേരിട്ട് എസി ബസ് ; ശബരിമല തീർത്ഥാടകർക്ക് യാത്ര സൗകര്യവുമായി കെഎസ്ആർടിസി
ചീഫ് ജസ്റ്റിസിന് എതിരായ പോസ്റ്റ്, കെ.പി.സി.സി പ്രസിഡന്റിനും, ഭാരവാഹികൾക്കും സുപ്രീം കോടതി നോട്ടീസ്
പെരുമ്പാവൂരിലെ മൂന്ന് വയസ്സുകാരന്റെ മരണം: രണ്ടാനച്ഛൻ കുഞ്ഞിനെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നു എന്ന് അമ്മ
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി