Girl Missing: ‘സൈക്കിള്‍ ചവിട്ടിവരുന്ന കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി; പിടിച്ചുനിര്‍ത്തിയപ്പോള്‍ കരയാന്‍ തുടങ്ങി’; കാണാതായ 12കാരിക്ക് രക്ഷകനായത് ഞാറക്കൽ സ്വദേശി

Kochi 12 Year Old Girl Missing Case: രാത്രി ഏറെ വൈകി സൈക്കിളുമായി പോയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയെന്നും പിടിച്ച് നിർത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ കരയാന്‍ തുടങ്ങിയെന്നും ജോർജ് പറഞ്ഞു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Girl Missing: സൈക്കിള്‍ ചവിട്ടിവരുന്ന കുട്ടിയെ കണ്ടപ്പോൾ സംശയം തോന്നി; പിടിച്ചുനിര്‍ത്തിയപ്പോള്‍ കരയാന്‍ തുടങ്ങി; കാണാതായ 12കാരിക്ക് രക്ഷകനായത് ഞാറക്കൽ സ്വദേശി

പ്രതീകാത്മക ചിത്രം

Published: 

19 Feb 2025 08:30 AM

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തിയതിൽ നിർണായകമായത് ഞാറക്കൽ സ്വദേശി ജോർജിന്റെ സമയോചിത ഇടപെടൽ. രാത്രി ഏറെ വൈകി സൈക്കിളുമായി പോയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയെന്നും പിടിച്ച് നിർത്തി കാര്യങ്ങൾ ചോദിച്ചപ്പോൾ കരയാന്‍ തുടങ്ങിയെന്നും ജോർജ് പറഞ്ഞു. ഇതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വല്ലാർപ്പാടത്തേക്ക് പോലീസ് എത്തുന്നതുവരെ ജോർജിന്റെ കരങ്ങളിൽ പെൺകുട്ടി സുരക്ഷിതയായിരുന്നു.

വാർത്ത വഴിയാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് മാധ്യമങ്ങളോട് സംസാരിക്കെ ജോർജ് പറഞ്ഞു. സുഹൃത്തിനൊപ്പം വീട്ടിലേക്ക് വരുന്ന വഴിയിൽ വച്ചാണ് സൈക്കിളിൽ പോകുന്ന പെൺകുട്ടിയെ കണ്ടത്. വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ കുട്ടിയെ കാണുന്നില്ലെന്ന് വിവരം പറഞ്ഞിരുന്നു. ഇതോടെയാണ് സൈക്കിളിൽ പോയ പെൺകുട്ടിയെ കണ്ട് സംശയം തോന്നിയതെന്നാണ് ജോർജ് പറയുന്നു. തുടർന്ന് സൈക്കിൾ തടഞ്ഞ് നിർത്തി എവിടെന്ന് വരികയാണെന്ന് ചോദിച്ചു. എളമക്കരയിൽ നിന്നാണെന്ന് പറഞ്ഞു. എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോൾ കുട്ടി കരഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. എന്താ പ്രശ്നമെന്ന് ചോദിച്ചപ്പോൾ സ്കൂളിലെ വിഷയം പറഞ്ഞു. ആകെ പ്രയാസമാണ് ചേട്ടാ എന്ന് പറഞ്ഞു. അപ്പോൾ തന്നെ പൊലീസിനെ വിളിച്ച് അറിയിച്ചു. കുട്ടിയെ ആശ്വസിപ്പിച്ചുവെന്നും ജോർജ് പറയുന്നു.

Also Read:ആ കുട്ടി സുരക്ഷിതയാണ്; കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി പോലീസ്

അതേസമയം കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ഉയർന്നത്. എളമക്കര സരസ്വതി വിദ്യാനികേതനിലെ എഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പറഞ്ഞാണ് എളമക്കര പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. ഇതോടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തി. എസി പി ജയകുമാറിന്റെ നേതൃത്വത്തിലുളള സംഘം നഗരം അരിച്ചുപെറുക്കി. പിന്നീട് ഏറെ വൈകിയാണ് വല്ലാർപാടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്.

അനുവാദമില്ലാതെ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുപോയത് പിടിച്ചെന്നും അതറിഞ്ഞാൽ തങ്ങൾ വഴക്ക് പറയുമെന്ന് ഭയന്നാണ് കുട്ടി മാറിനിന്നതെന്നും മാതാവ് അറിയിച്ചു.

Related Stories
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
രണ്ടാമത്തെ ബലാത്സംഗക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന്‌ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല
KSRTC Bus Controversy: കെഎസ്ആര്‍ടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; പിന്നാലെ പ്രതിഷേധവുമായി യാത്രക്കാരി; ടിവി ഓഫ് ചെയ്തു
Kerala Weather Update: തെളിഞ്ഞ മാനം കണ്ട് ആശ്വസിക്കണോ? തണുപ്പിനൊപ്പം മഴയും വില്ലനാകും! കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ….
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം