Kochi POCSO Case: കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുവാവ് നാടുവിട്ടു; ഒടുവിൽ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി

Kochi POCSO Case Accused Taken into Custody: വീട്ടിലേക്ക് അതിക്രമിച്ച് കയറി സുഹൈൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2023ൽ പോലീസ് കേസന്വേഷണം പൂർത്തിയാക്കി.

Kochi POCSO Case: കൊച്ചിയിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം യുവാവ് നാടുവിട്ടു; ഒടുവിൽ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി

പ്രതി സുഹൈൽ

Published: 

02 Apr 2025 16:19 PM

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന പ്രതിയെ പിടികൂടി. സംഭവം നടന്ന് ഒന്നര വർഷത്തിന് ശേഷം ഇന്റർപോളിന്റെ സഹായത്തോടെ ആണ് പ്രതിയെ പിടികൂടിയത്. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈൽ എന്ന 27കാരനെയാണ് അറസ്റ്റ് ചെയ്തത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വീട്ടിലേക്ക് അതിക്രമിച്ച് കയറി സുഹൈൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. 2023ൽ പോലീസ് കേസന്വേഷണം പൂർത്തിയാക്കി. പിന്നീട് മൂവാറ്റുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഗൾഫിലേക്ക് കടന്ന പ്രതിക്കെതിരെ കോടതി ഓപ്പൺ എൻഡഡ് വാറന്റ് പുറപ്പെടുവിച്ചു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഒടുവിൽ ഇന്റർപോളിന്റെ സഹായത്തോട് കൂടി അബുദാബിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

ALSO READ: സ്വത്ത് തർക്കം; ദുബായിൽ നിന്നെത്തിയ അന്ന് തന്നെ മകന്റെ മർദ്ദനം; ബാലുശേരിയിൽ അമ്മയ്ക്ക് ഗുരുതര പരിക്ക്‌

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. മൂവാറ്റുപുഴ സർക്കിൾ ഇൻസ്‌പെക്ടർ എം പി ദിലീപ് കുമാർ, എം എം ഉബൈസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ് ബി നായർ എന്നിവർ ചേർന്നാണ് പ്രതിയെ വിദേശത്ത് നിന്ന് കസ്റ്റഡിയിൽ എടുത്തത്. ശേഷം വിമാനമാർഗ്ഗം നാട്ടിൽ എത്തിക്കുകയായിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും