AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Teacher Death: ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപികയുടെ മരണം, മൃതദേഹത്തിൽ മുറിവുകൾ; സംഭവം കൊച്ചിയിൽ

Kochi Retired Teacher Death: അധ്യാപികയുടെ മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത്. മൃതദേഹത്തിന് അരികിൽ നിന്ന് ഒരു കത്തി കണ്ടെത്തി.

Kochi Teacher Death: ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപികയുടെ മരണം, മൃതദേഹത്തിൽ മുറിവുകൾ; സംഭവം കൊച്ചിയിൽ
Kochi Teacher DeathImage Credit source: SocialMedia
neethu-vijayan
Neethu Vijayan | Published: 20 Dec 2025 07:10 AM

കൊച്ചി: റിട്ടയേർഡ് അധ്യാപിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ (Retired Teacher Death). എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിൽ താമസിച്ചിരുന്ന വനജയെന്ന അധ്യാപികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിലെ കിടക്കയിൽ രക്തം വാർന്ന് മരിച്ച നിലയിലാണ് വനജയെ കണ്ടത്.

അധ്യാപികയുടെ മൃതദേഹത്തിൽ നിറയെ മുറിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായിരിക്കുന്നത്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൊലപാതകമാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്നും പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ALSO READ: വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ അഞ്ച് പേർ അറസ്റ്റിൽ; മർദ്ദനം ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ചോദിച്ച്

ഇന്നലെ പകൽ സമയത്ത് വനജ വീട്ടിൽ തനിച്ചായിരുന്നതായാണ് വിവരം. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളാണ് ആദ്യ മരണവിവരം അറിയുന്നത്. ഇന്ന് ഫോറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. മോഷണശ്രമത്തിനിടെയുള്ള കൊലപാതകം ആണോയെന്നും സംശയിക്കുന്നുണ്ട്. മൃതദേഹത്തിന് അരികിൽ നിന്ന് ഒരു കത്തി കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതാണോയെന്നും പോലീസിന് സംശയമുണ്ട്.