AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Munnar Climate: തെക്കിൻ്റെ കശ്മീർ തണുത്ത് വിറക്കുന്നു; മൂന്നാറിൽ താപനില മൈനസിലേക്ക്, ഇന്നത്തെ കാലാവസ്ഥ

Munnar Cold Weather: മിക്ക സ്ഥലങ്ങളിലും താപനില മൈനസിലേക്ക് പോകാനുള്ള സാധ്യതയും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. കേരളത്തിലെ മിക്ക ജില്ലകളിലും അതി ശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്.

Munnar Climate: തെക്കിൻ്റെ കശ്മീർ തണുത്ത് വിറക്കുന്നു; മൂന്നാറിൽ താപനില മൈനസിലേക്ക്, ഇന്നത്തെ കാലാവസ്ഥ
Munnar ClimateImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 20 Dec 2025 08:41 AM

ഇടുക്കി: വിനോദ സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ താപനില മൈനസിലേക്ക് കടക്കുന്നു. ഇന്ന് പൂജ്യം ഡി​ഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. തണുപ്പിൽ മൂടിനിൽക്കുന്ന മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിക്കുകയാണ്. മിക്ക സ്ഥലങ്ങളിലും താപനില മൈനസിലേക്ക് പോകാനുള്ള സാധ്യതയും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. വരും ദിവസങ്ങളിലും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യത. കേരളത്തിലെ മിക്ക ജില്ലകളിലും അതി ശൈത്യമാണ് റിപ്പോർട്ട് ചെയ്യുന്നത്.

മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് വളരെ കൂടുതലാണ്. പ്രത്യേകിച്ച് മലയോരമേഖലകളിൽ. മൂന്നാറിൽ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ നിരവധി പേരാണ് തണുപ്പ് ആസ്വദിക്കാനായി ഇവിടേക്ക് ഓടിയെത്തുന്നത്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ ആദ്യം മുതൽ മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുകയാണ്. കാലാവസ്ഥ ഇത്തരത്തിൽ തുടർന്നാൽ ഫെബ്രുവരി അവസാനം വരെ ഈ തിരക്ക് തുടരാനാണ് സാധ്യത.

ALSO READ: തണുപ്പ് അസഹനീയം… മഴ കാണാമറയത്ത്; ശബരിമലയിലെ കാലാവസ്ഥ ഭക്തർക്ക് അനുകൂലമോ?

മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ കുറുഞ്ഞതായാണ് കാലാവസ്ഥ വകുപ്പിൻ്റെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്നും ഒരു ജില്ലയിലും അലർട്ടുകൾ നൽകിയിട്ടില്ല. പകൽ സമയങ്ങളിൽ അതിശക്തമായ ചൂടും രാത്രി സമയത്ത് അതിശൈത്യവുമാണ് കേരളത്തിലുടനീളം അനുഭവപ്പെടുന്നത്. മഴ മുന്നറിയിപ്പില്ലാത്തതിനാൽ തണുപ്പ് വരും ദിവസങ്ങളിലും വർദ്ധിക്കാനാണ് സാധ്യത. വയനാട്, മൂന്നാർ, പത്തനംതിട്ട തുടങ്ങിയ മലയോര മേഖലകളിൽ അസഹനീയമായ തണുപ്പാണ് അനുഭവപ്പെടുന്നത്.

സന്നിധാനം പമ്പ നിലക്കൽ തുടങ്ങിയ മേഖലകളിൽ രാത്രി എട്ട് മണി മുതൽ രാവിലെ വരെ മഞ്ഞിൽ മൂടിപ്പുതച്ച അവസ്ഥാണ്. അയ്യനെ കാണാനെത്തുന്ന ഭക്തർക്ക് തണുപ്പ് വലിയ വെല്ലുവിളിയാകുന്നുണ്ട്. അതേസമയം പകൽ അസഹനീയമായ ചൂടാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്. സാധാരണയെക്കാൾ നാല് മുതൽ എട്ട് ഡിഗ്രി വരെ കുറവ് താപനിലയാണ് പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്നത്.