AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Ship Accident: കൊല്ലത്ത് തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; പ്രദേശത്താകെ കറുത്ത പുക

Fire Break Out In Cargo Containers: കണ്ടെയ്നർ തീപിടിച്ച സംഭവത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്ന് പിടിച്ചതാണ അപകടത്തിന് കാരണം. അപകടകരമായ വസ്തുക്കൾ കണ്ടെയ്നറുകളിൽ ഇല്ലെന്നും ജില്ലാ കളക്ടർ എൻ. ദേവീദാസ് അറിയിച്ചു.

Kochi Ship Accident: കൊല്ലത്ത് തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം; പ്രദേശത്താകെ കറുത്ത പുക
Ship ContainerImage Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 29 May 2025 16:34 PM

കൊല്ലം: കൊല്ലം ശക്തികുളങ്ങരയിൽ തീരത്തടിഞ്ഞ കണ്ടെയ്നറുകൾ (cargo containers) നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം. കണ്ടെയ്നർ മുറിക്കുന്നതിനിടെ സ്പോഞ്ച് അടങ്ങിയ ഫോമിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. പ്രദേശത്താകെ കറുത്ത പുക ഉയർന്നത് ആശങ്കയ്ക്ക് കാരണമായി.

കണ്ടെയ്നർ തീപിടിച്ച സംഭവത്തിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ശക്തമായ കാറ്റിൽ ഗ്യാസ് വെൽഡിങ്ങിനിടെ കണ്ടെയ്നറിനുള്ളിലെ ഫോമിലേക്ക് തീപ്പൊരി പടർന്ന് പിടിച്ചതാണ അപകടത്തിന് കാരണം. അപകടകരമായ വസ്തുക്കൾ കണ്ടെയ്നറുകളിൽ ഇല്ലെന്നും ജില്ലാ കളക്ടർ എൻ. ദേവീദാസ് അറിയിച്ചു.

സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ മറ്റ് കണ്ടെയ്നറുകളിലേക്ക് തീ പടരുകയോ ചെയ്തിട്ടില്ല. ശക്തികുളങ്ങര പള്ളിയ്ക്ക് സമീപം തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ തീരത്തേക്ക് മാറ്റിയ എട്ടെണ്ണത്തിൽ 2 എണ്ണം ന്യൂസ് പ്രിന്റ് റോളുകൾ കൊണ്ടുപോയിരുന്നതും 6 എണ്ണം കപ്പലിൽ തന്നെ കാലിയായി ഉണ്ടായിരുന്നതുമാണ്.

ഏതെങ്കിലും തരത്തിലുള്ള അപകടകരമായ വസ്തുക്കൾ ഈ കണ്ടെയ്നറുകളിൽ ഇല്ലെന്ന കാര്യവും കളക്ടർ സ്ഥിരീകരിച്ചു. കൊല്ലം പോർട്ടിലേക്ക് നീക്കുന്നതിനുള്ള സൗകര്യാർത്ഥമാണ് കസ്റ്റംസ് അനുമതിയോടെ കമ്പനി അധികൃതർ കണ്ടെയ്നർ മുറിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഇതിനിടെയാണ് അപകടം.