Kochi Ship Accident: കാൽസ്യം കാർബൈഡ്, പോളിമർ…മുങ്ങിയ കപ്പലിലുണ്ടായിരുന്നത് എന്തൊക്കെ? പട്ടിക പുറത്ത്
Kochi Ship Accident, Items in Containers: കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാല് കണ്ടെയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് കാഷ്യൂ (കശുവണ്ടി) ആണെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു.
കൊച്ചിയിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന കപ്പലിലുണ്ടായിരുന്നത് കാൽസ്യം കാർബൈഡ്, പോളിമർ അസംസ്കൃത വസ്തുക്കൾ എന്നിവയാണെന്ന് ‘മനോരമ ഓൺലൈന്’ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നറിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ സമ്പൂർണ പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്. കപ്പൽ പരിശോധിക്കാൻ അധികൃതർ ഇന്നെത്തുമെന്നാണ് വിവരം.
കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാല് കണ്ടെയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് കാഷ്യൂ (കശുവണ്ടി) ആണെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. അപകടകാരികളായി കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.
13 കണ്ടെയ്നറുകളിലായിരുന്നു കാൽസ്യം കാർബൈഡ് ഉണ്ടായിരുന്നത്. ഇതിൽ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും മറ്റുള്ളവ പുറത്തുമാണ്. ഈ കാൽസ്യം കാർബണൈറ്റ് വെള്ളവുമായി ചേർന്നാൽ വളരെ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകം ഉണ്ടാകും. കൂടാതെ ഇവ മനുഷ്യശരീരവുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ അപകടകരമാണെന്ന് വിദഗ്ധർ പറയുന്നു.
പ്ലാസ്റ്റിക് പേന മുതൽ കസേര വരെ നിർമിക്കുവാനുള്ളവയാണ് പോളിമർ അസംസ്കൃത വസ്തുക്കൾ. തീരത്തടിഞ്ഞ പോളിപ്രൊപ്പിലീൻ തരികൾ ഭക്ഷിക്കുന്നത് ജലജീവികൾക്കും പക്ഷികൾക്കും ആപത്താണ്. കൂടാതെ പട്ടിക പ്രകാരം, നാല്പത്തിയാറ് കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും നട്സുമാണ്. 39 എണ്ണത്തിൽ കോട്ടൺ, എഴുപ്പത്തിയൊന്ന് കണ്ടെയ്നറുകളിൽ സാധനങ്ങളില്ല. പോളിമർ അസംസ്കൃത വസ്തുക്കൾ അറുപത് കണ്ടെയ്നറുകളിൽ, 87 എണ്ണത്തിൽ തടി എന്നിവയാണെന്നും മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു.