Alappuzha Memu Coaches: യാത്രാ ദുരിതം അവസാനിക്കുമോ? മെമുവിൽ അധിക കോച്ചുകൾ വരുന്നു; കേരളത്തിന് പുതിയ 16 റേക്കുകൾ

Coastal Memu New Coaches: ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ എന്നീ മെമു സർവീസിൽ 12 റേക്കുകളാണ് നിലവിലുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇത് 16 ആയി മാറും. ഇതോടെ യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുക.

Alappuzha Memu Coaches: യാത്രാ ദുരിതം അവസാനിക്കുമോ? മെമുവിൽ അധിക കോച്ചുകൾ വരുന്നു; കേരളത്തിന് പുതിയ 16 റേക്കുകൾ

പ്രതീകാത്മക ചിത്രം

Published: 

21 Mar 2025 | 09:16 AM

തിരുവനന്തപുരം: തീരദേശപാതയിലൂടെയുള്ള തീവണ്ടി യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നു. കൊല്ലം ആലപ്പുഴ എറണാകുളം റൂട്ടിലോടുന്ന മെമു ട്രെയിനുകളിൽ അധിക കോച്ച് അനുവദിക്കാൻ (Memu New Coaches) ഇന്ത്യൻ റെയിൽവേ. കേരളത്തിലേക്ക് 16 പുതിയ മെമു റേക്കുകൾകൂടി അനുവദിക്കുമെന്നാണ് ഇന്ത്യൻ റെയിൽവേ അറിയിച്ചിരിക്കുന്നത്.

ആലപ്പുഴ-എറണാകുളം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കൊല്ലം-ആലപ്പുഴ എന്നീ മെമു സർവീസിൽ 12 റേക്കുകളാണ് നിലവിലുള്ളത്. പുതുതായി അനുവദിക്കുന്ന റേക്കുകളെത്തുമ്പോൾ ഇത് 16 ആയി മാറും. ഇതോടെ യാത്രക്കാരുടെ നീണ്ട നാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെടുക.

റെയിൽവേ മന്ത്രിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായിരിക്കുന്നത്. തീരദേശപാതയിലെ യാത്രാദുരിതവും മെമുവിലെ തിരക്കും കെ സി വേണുഗോപാൽ എംപി റെയിൽവേ ബോർഡിന് മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ ദിവസേന ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സർവീസാണ് ആലപ്പുഴ റൂട്ടിലോടുന്ന മെമു.

രാവിലെ 7.25 ന്‌ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടുന്ന മെമുവിൽ ദിവസേന നൂറുകണക്കിനാളുകളാണ് യാത്ര ചെയ്യുന്നത്. വൈകുന്നേരങ്ങളിലും തിങ്ങിഞ്ഞെരുങ്ങി യാത്ര ചെയ്യേണ്ട അവസ്ഥാണ് ഉണ്ടാകാറുള്ളത്. റേക്കുകളുടെ കുറവാണ് അനിയന്ത്രിതമായ തിരക്കിന് കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.

കുംഭമേളയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റേക്കുകൾ പ്രയാഗ്‌രാജിലേക്ക് മാറ്റിയിരുന്നു. കുംഭമേള കഴിഞ്ഞ സാഹചര്യത്തിൽ ഇവയിൽ ചിലത് കേരളത്തിലെത്തിക്കാന് റെയിൽവേ പദ്ധതിയിടുന്നുണ്ട്.

 

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്