Kollam Murder: മകളുടെ മുന്നില്‍വെച്ച് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
Husband Killed Wife in Kollam: മകളുടെ മുന്നില്‍ വെച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകം കണ്ട മകളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ശേഷം അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. കവിതയുടെ മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
കൊല്ലം: ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്. കൊല്ലം കരിക്കോട് അപ്പോളോ നഗറില്‍ കവിത (46) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മധുസൂദനന്‍ പിള്ള പോലീസ് കസ്റ്റഡിയില്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദിവസം (നവംബര്‍ 23) രാത്രി 11 മണിയോടെയാണ് സംഭവം. കൊലപാതക കാരണം വ്യക്തമായിട്ടില്ല.
മകളുടെ മുന്നില്‍ വെച്ചായിരുന്നു പ്രതി കൃത്യം നടത്തിയത്. കൊലപാതകം കണ്ട മകളാണ് നാട്ടുകാരെ വിവരമറിയിച്ചത്. ശേഷം അയല്‍വാസികള്‍ പോലീസിനെ വിവരമറിയിച്ചു. കവിതയുടെ മൃതദേഹം പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.
മദ്യപാനത്തിനിടെ തര്‍ക്കം; സഹോദരീഭര്‍ത്താവിനെ കൊലപ്പെടുത്തി മധ്യവയസ്‌കന്‍
കോതമംഗലം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സഹോദരീഭര്‍ത്താവിനെ കൊലപ്പെടുത്തി. എറണാകുളം ചാത്തമറ്റം ഇരട്ടക്കാലി കൊച്ചുകുടി രാജന്‍ ആണ് മരിച്ചത്. പ്രതി തൊഴുത്തിങ്കല്‍ സുകുമാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലേക്ക് വോട്ട് ചോദിച്ചെത്തിയവരാണ് മുറിയില്‍ കട്ടിലിന് സമീപം നിലത്ത് കിട്ടുന്ന നിലയില്‍ മൃതദേഹം കണ്ടത്.




വീടിന്റെ വാതില്‍ അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. രാത്രിയില്‍ ജനല്‍ വഴി പ്രതി രാജന്റെ വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. വയര്‍ തുളഞ്ഞ് കത്തി പിന്‍ഭാഗത്ത് എത്തിയ നിലയിലായിരുന്നു മൃതദേഹം.
രാജന്റെ വീടിനോട് ചേര്‍ന്നായിരുന്നു സുകുമാരന്റെയും താമസം. ഭാര്യയോടും മകളോടും പിണങ്ങി ഒറ്റയ്ക്കായിരുന്നു രാജന്‍ കഴിഞ്ഞിരുന്നത്. ഇരുവരും ചേര്‍ന്ന് മദ്യപിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച മദ്യപാനത്തിനിടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അന്ന് രാത്രിയാണ് രാജന് കുത്തേറ്റത്.