Kozhikode Deepak Death: ദീപക്കിന്റെ ആത്മഹത്യ: ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്
Deepak Death Case: ഇത് മറ്റാർക്കും കൈമാറരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ടെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇന്ന് തന്നെ ദൃശ്യങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
കണ്ണൂർ: സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ബസിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പോലീസ്. രാമന്തളി– പയ്യന്നൂർ റൂട്ടിൽ ഓടുന്ന അൽ അമീൻ ബസിൽ വച്ച് ചിത്രീകരിച്ച വീഡിയോ ആണ് പ്രചരിപ്പിച്ചത്. ഈ ബസിലെ സിസിടിവി ദൃശ്യങ്ങളാണ് ശേഖരിക്കുന്നത്. ഇത് മറ്റാർക്കും കൈമാറരുതെന്നും പോലീസ് നിർദേശിച്ചിട്ടുണ്ടെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇന്ന് തന്നെ ദൃശ്യങ്ങൾ ശേഖരിക്കുമെന്നാണ് വിവരം.
അതേസമയം ബസിൽ ഇങ്ങനെ ഒരും സംഭവം നടന്നതായി അറിയില്ലെന്ന് ബസ് കണ്ടക്ടർ രാമകൃഷ്ണൻ പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്ന് ബസിന്റെ മുതലാളി ചോദിച്ചിരുന്നുവെന്നും, ഇല്ലെന്ന് പറഞ്ഞപ്പോൾ മുതലാളി വീഡിയോ അയച്ചു തന്നുവെന്നും കണ്ടക്ടർ രാമകൃഷ്ണൻ പറഞ്ഞു. വീഡിയോയിൽ ബസിന്റെ സീറ്റും സീലിങ്ങും കണ്ടപ്പോഴാണ് നമ്മുടെ ബസാണെന്ന് മനസ്സിലായതെന്നും നല്ല തിരക്കുള്ള സമയമായതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ഇങ്ങനെ ഒരു സംഭവം വ്യക്തമല്ലെന്നാണ് മനസ്സിലാകുന്നതെന്നാണ് രാമകൃഷ്ണൻ പറയുന്നത്.
Also Read:ദീപകിൻ്റെ മരണം: വീഡിയോ പ്രചരിപ്പിച്ച യുവതി ഒളിവിൽ?, കേസെടുത്ത് പോലീസ്
ബസിൽ ഇതിനെ കുറിച്ച് ആരും പരാതിപ്പെട്ടിട്ടില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അപ്പോൾ തന്നെ പോലീസിനെ അറിയിക്കുമായിരുന്നുവെന്നും റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരുമിച്ച് നിരവധിപ്പേർ കയറുന്നതിനാൽ വ്യക്തികളുടെ മുഖം ഓർത്തിരിക്കാൻ സാധിക്കില്ലെന്നും കണ്ടക്ടർ രാമകൃഷ്ണൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിലെ ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചാണ് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചത്. ഇതിനു പിന്നാലെയാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമത്തിലെ റീച്ചിന് വേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ആരോപണം.