AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kottayam Medical College: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു

Kottayam Medical College Building Collapse : അടച്ചിട്ട കെട്ടിടമാണ് പൊളിഞ്ഞ് വീണത്, ഇത് ഉപയോഗിക്കാതിരുന്ന കെട്ടിടമാണെന്ന് ആരോഗ്യ വകുപ്പ്, മന്ത്രിമാർ സ്ഥലത്ത് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു.

Kottayam Medical College: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണു
Kottayam Medical College Building CollapseImage Credit source: TV9 Network
Arun Nair
Arun Nair | Updated On: 03 Jul 2025 | 12:12 PM

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനുള്ളിലെ കെട്ടിടം പൊളിഞ്ഞു വീണു. അപകടത്തിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. മൂന്ന് നിലയോളമാണ് ഇടിഞ്ഞ് വീണത്. 14-ാം വാർഡിൻ്റെ ഭാഗമാണീ കെട്ടിടം. ഇവിടുത്തെ ശുചിമുറിയുടെ ഭാഗമാണ് തകർന്നത്. ഉപയോഗമില്ലാതെ അടച്ചിട്ടിരിക്കുകയായിരുന്നു ഇവിടം. കെട്ടിടത്തിന് സമീപത്ത് നിന്നവർക്കാണ് പരിക്കേറ്റത്. ഒരു സ്ത്രീയും കുട്ടിയുമാണിതെന്നാണ് വിവരം.  മന്ത്രിമാരായ വീണാ ജോർജും, വിഎൻ വാസവനും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയും, പോലീസും സ്ഥലത്തുണ്ട്.

മന്ത്രി വിഎൻ വാസവൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 14, ആം വാർഡിനു സമീപം പഴയ കെട്ടിടം ഇടിഞ്ഞു വീണുണ്ടായ അപകടസ്ഥലത്ത് എത്തി. 2 പേർക്കാണ് പരിക്ക് പറ്റിയത്. സാരമായ പരിക്കുകൾ ആർക്കും ഇല്ല. ഉപയോഗ ശൂന്യമായി അടച്ചിട്ടിരുന്ന ടോയ്ലറ്റ് ബ്ലോക്കിൽ ആണ് അപകടം ഉണ്ടായത്.