Kottayam medical collage Budling Collapse: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
Kottayam medical college building collapse accident: അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തു വരുമ്പോൾ ബിന്ദുവിനെ ബോധം ഉണ്ടായിരുന്നില്ല. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തരമായി ചികിത്സ നൽകിയെങ്കിലും ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തെത്തുടർന്ന് കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ടു ഒരു സ്ത്രീ മരിച്ചതായി റിപ്പോർട്ട്. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വാണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിനെ പുറത്തെടുത്ത് അല്പസമയത്തിനു ശേഷം മരിക്കുകയായിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തു വരുമ്പോൾ ബിന്ദുവിനെ ബോധം ഉണ്ടായിരുന്നില്ല. തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് അടിയന്തരമായി ചികിത്സ നൽകിയെങ്കിലും ബിന്ദുവിന്റെ ജീവൻ രക്ഷിക്കാനായില്ല. തകർന്നുവീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ തന്റെ അമ്മ തിരിച്ചുവന്നില്ലെന്നും ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് ബിന്ദുവിന്റെ മകൾ പറഞ്ഞതിനെ തുടർന്നാണ് അന്വേഷിച്ചത്.
ഇതോടെ ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ വിശദമായി തിരച്ചിൽ ആരംഭിച്ചു. തുടർന്നാണ് ഒരു മണിയോടെ ബിന്ദുവിനെ കണ്ടെത്തിയത്. മകളുടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയതായിരുന്നു ബിന്ദു.
വ്യാഴാഴ്ച 11 മണിയോടെ ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കിട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ ശൗചാലയത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിയിട്ടില്ലെന്നും ആയിരുന്നു പോലീസിന്റെയും അധികൃതരുടെയും ആദ്യത്തെ നിഗമനം. സംഭവത്തിൽ ഒരു കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. പിന്നീടാണ് അമ്മയെ കാണാനില്ലെന്ന് ബിന്ദുവിന്റെ മകൾ പരാതിപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിന്ദുവിനെ കണ്ടു കിട്ടുകയായിരുന്നു.