Kottayam Medical College Ragging :’വണ്‍, ടൂ, ത്രീ; മതി ഏട്ടാ വേദനിക്കുന്നു’; കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

Kottayam Nursing College Ragging Video Released: വണ്‍, ടൂ, ത്രീ എന്നുപറഞ്ഞ് ശരീരത്തിലെ ഓരോ ഭാ​ഗത്തും കോമ്പസ് ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിളവിളിക്കുമ്പോഴും അട്ടഹസിക്കുന്നതും അവഹേളിക്കുന്നതും ​ദൃശ്യങ്ങളിലുണ്ട്.

Kottayam Medical College Ragging :വണ്‍, ടൂ, ത്രീ; മതി ഏട്ടാ വേദനിക്കുന്നു; കോട്ടയം നഴ്സിംഗ് കോളേജ് റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

അറസ്റ്റിലായ സീനിയർ വിദ്യാർഥികൾ

Published: 

13 Feb 2025 | 02:30 PM

കോട്ടയം: കോട്ടയം ​ഗവൺമെന്റ് നഴ്സിങ് കോളേജിൽ അരങ്ങേറിയ റാ​ഗിങ്ങിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ജൂനിയർ വിദ്യാർത്ഥിയെ കോളേജ് ഹോസ്റ്റലിന്റെ കട്ടിലിൽ കെട്ടിയിട്ട് ഉപ​​ദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കോമ്പസ് ഉപയോ​ഗിച്ച് ശരീരത്തിൽ കുത്തിപരിക്കേൽപ്പിക്കുന്നതും ​ദേഹമാസകലം ലോഷൻ പുരട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ അട്ടഹസിച്ച് ചിരിക്കുന്നതും വീഡിയോയിൽ കാണാം. സീനിയർ വിദ്യാർത്ഥികൾ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

തോർത്ത് വച്ച് കൈകാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണ് കോമ്പസ് ഉപയോ​ഗിച്ച് വിദ്യാർത്ഥിയുടെ ശരീരത്തിൽ കുത്തിപരിക്കേൽപ്പിച്ചത്. വണ്‍, ടൂ, ത്രീ എന്നുപറഞ്ഞ് ശരീരത്തിലെ ഓരോ ഭാ​ഗത്തും കോമ്പസ് ഉപയോ​ഗിച്ച് കുത്തുകയായിരുന്നു. ജൂനിയര്‍ വിദ്യാര്‍ഥി വേദനകൊണ്ട് നിളവിളിക്കുമ്പോഴും അട്ടഹസിക്കുന്നതും അവഹേളിക്കുന്നതും ​ദൃശ്യങ്ങളിലുണ്ട്.

Also Read:സ്വകാര്യഭാഗങ്ങളിൽ മർദ്ദനം, കോമ്പസ് കൊണ്ട് മുറിവേൽപ്പിച്ചു, വേദനയെടുക്കുമ്പോൾ ക്രീം തേക്കും; കോട്ടയത്ത് അതിക്രൂരമായ റാഗിങ്

വേദനകൊണ്ട് കരഞ്ഞ വിദ്യാർത്ഥിയുടെ കണ്ണിലും വായിലും ലോഷന്‍ ഒഴിക്കുന്നതും വീഡിയോയിലുണ്ട്. ജൂനിയര്‍ വിദ്യാര്‍ഥിയുടെ സ്വകാര്യഭാഗത്ത് ഡംബലുകള്‍ അടുക്കിവെയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനു പിന്നാലെ ഞാൻ വട്ടം വരയ്ക്കാം എന്ന് പറഞ്ഞ് സീനിയർ വിദ്യാർത്ഥി കോമ്പസ് കൊണ്ട് വിദ്യാര്‍ഥിയുടെ വയറില്‍ കുത്തിപരിക്കേല്‍പ്പിച്ചത്. ‘മതി ഏട്ടാ വേദനിക്കുന്നു’ എന്ന് ജൂനിയര്‍ വിദ്യാ‍ർത്ഥി കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസമാണ് ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാ​ഗിംങിന് വിധേയരാക്കിയത് എന്ന് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നത്. സംഭവത്തിൽ കോട്ടയം ഗവ. നഴ്‌സിങ് കോളേജിലെ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. നഴ്സിങ് കോളേജിലെ ജനറല്‍ നഴ്സിങ് സീനിയര്‍ വിദ്യാര്‍ത്ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്.

അതേസമയം, റാ​ഗിങ്ങിന് കൂടുതൽ വിദ്യാർത്ഥികൾ ഇരയായിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ