Kozhikode Child Abduction: കോഴിക്കോട് ചാക്കിൽ കയറ്റി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതരസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ

Kozhikode Child Abduction: കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.‌ കളിച്ചുകൊണ്ടിരിക്കെയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം ഉണ്ടായത്.

Kozhikode Child Abduction: കോഴിക്കോട് ചാക്കിൽ കയറ്റി കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതരസംസ്ഥാനക്കാരായ രണ്ടുപേർ പിടിയിൽ

Kozhikode Child Abduction

Published: 

29 May 2025 16:19 PM

കോഴിക്കോട്: കോഴിക്കോട് പട്ടാപ്പകൽ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാനക്കാരായ നാടോടികളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതിയകടവിലാണ് സംഭവം. ബീച്ചിനു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ബേപ്പൂർ സ്വദേശികളായ ഷാജിറിന്റെയും അനുഷയുടെയും ഏഴ് വയസ്സുള്ള മകനെയാണ് ഇവർ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

കർണാടക മംഗലാപുരം സ്വദേശികളായ ലക്ഷ്മി, ശ്രീനിവാസൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.‌ കളിച്ചുകൊണ്ടിരിക്കെയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാനാണ് ശ്രമം ഉണ്ടായത്. കുട്ടിയെ ചാക്കിലാക്കി കൊണ്ടുപോകാനായിരുന്നു ശ്രമം. ഇത് കണ്ട് കുടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.

Also Read:ലക്ഷമല്ല കോടികളാണ്! ഈ ടിക്കറ്റാണോ കൈയ്യിൽ; അറിയാം ഇന്നത്തെ ലോട്ടറി ഫലം

നാട്ടുകാർ രണ്ട് പേരെയും തടഞ്ഞുവച്ച് പോലിസിൽ ഏൽപ്പിക്കുകയായിരുന്നു. തട്ടികൊണ്ടുപോകാൻ ശ്രമിച്ച ശേഷം നാടോടി സ്ത്രീ ചാക്കുമായി നടന്നുപോകുന്നതും കുട്ടികള്‍ ഇവരുടെ പിന്നാലെ ഓടുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കുട്ടിയെ ചാക്കിലാക്കുന്നത് കണ്ട മറ്റ് കുട്ടികൾ അവരെ കല്ലെടുത്തെറിഞ്ഞു. ഇതോടെ സ്ത്രി ഇവിടെ നിന്ന് ഓടികളയുകയായിരുന്നു. കുട്ടികളും ഇവരുടെ പുറകെ ഓടി കല്ലെറിഞ്ഞു. കുട്ടികളെ തെറിപറഞ്ഞുകൊണ്ടാണ് അവര്‍ ഓടിയതെന്നും തുടര്‍ന്ന് നാട്ടുകാരടക്കം ചേര്‍ന്ന് അവരെ പിടിച്ചുവെക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും