Kozhikode Robbery: കോഴിക്കോട് കത്തി ചൂണ്ടി കവർച്ച; മണിക്കൂറുകൾക്കുള്ളിൽ മുഖ്യപ്രതിയെ പിടികൂടി പൊലീസ്

Kozhikode Robbery: പ്രതി ഷംസീറിന്റെ വീടിനടുത്ത് നിന്ന് കവർച്ചയ്ക്ക് ഉപയോ​ഗിച്ച സ്കൂട്ടറും കത്തിയും യാത്രക്കാരിൽ നിന്ന് പിടിച്ച് പറിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ന​ഗരത്തിൽ രാത്രികാലത്തിൽ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Kozhikode Robbery: കോഴിക്കോട് കത്തി ചൂണ്ടി കവർച്ച; മണിക്കൂറുകൾക്കുള്ളിൽ മുഖ്യപ്രതിയെ പിടികൂടി പൊലീസ്

പ്രതീകാത്മക ചിത്രം

Published: 

01 May 2025 | 07:23 AM

കോഴിക്കോട് ന​ഗരത്തിൽ യാത്രക്കാരെ കത്തി ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. ചക്കുകടവ് സ്വദേശി മുഹമ്മദ് ഷംസറാണ് അറസ്റ്റിലായത്. കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ‌ ടി.കെ അഷ്റഫിന്റെ നേതൃത്വത്തിവുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏപ്രിൽ 27, 28 തീയതികളിലായിരുന്നു സംഭവം. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന് സമീപം ബൈക്ക് യാത്രക്കാരനായ ബേപ്പൂർ സ്വദേശി, കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് മുൻവശം പാളയം സ്വദേശിയായ ടൂറിസ്റ്റ് ബസ് ഡ്രൈവർ എന്നിവരാണ് കവർച്ചയ്ക്ക് ഇരയായയത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയാണ് സംഘം ഇവരിൽ നിന്ന് മൊബൈൽ ഫോണും പണം തട്ടിയെടുത്തത്.

ALSO READ: ‘കല്ലിട്ടിട്ട് കാര്യമില്ലല്ലോ’; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് സംസ്ഥാന സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൽ: പിണറായി വിജയൻ

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് സംഘം മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യപ്രതിയെ പിടികൂടുകയായിരുന്നു. പ്രതി ഷംസീറിന്റെ വീടിനടുത്ത് നിന്ന് കവർച്ചയ്ക്ക് ഉപയോ​ഗിച്ച സ്കൂട്ടറും കത്തിയും യാത്രക്കാരിൽ നിന്ന് പിടിച്ച് പറിച്ച മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ന​ഗരത്തിൽ രാത്രികാലത്തിൽ പിടിച്ചുപറി നടത്തുന്നതിനെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

കോഴിക്കോട് സിറ്റിയില്‍ കസബ, ഫറോക്ക്, ബേപ്പൂര്‍, പന്നിയങ്കര എന്നീ സ്റ്റേഷനുകളിലായി നിരവധി മോഷണ, കവര്‍ച്ച, ലഹരി കേസുകളില്‍ പ്രതിയാണ് ഷംസീർ. കൂടുതൽ വിവരങ്ങൾക്കായി ഇയാളെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി. നായര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍, എസ്.ഐ. സജീഷ് കുമാര്‍ പി.,സീനിയര്‍ സിപിഒമാരായ രാജീവ് കുമാര്‍ പാലത്ത്, ലാല്‍ സിതാര സിപിഒ സുമിത്ത് ചാള്‍സ്, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി.കെ, സുജിത്ത് സി.കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു കവർച്ച സംഘത്തെ പിടികൂടാനുള്ള അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

Related Stories
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ