Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

Kozhikode Drainage Accident Update: ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂർ കളത്തിൻപൊയിൽ ശശി ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കവെ അബദ്ധത്തിൽ കാൽ വഴുതി ഓവുചാലിൽ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്.

Kozhikode Drain Accident: കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ ആളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടത്തുന്നു

Published: 

17 Mar 2025 08:26 AM

കോഴിക്കോട്: കനത്തമഴയെ തുടർന്ന് നിറഞ്ഞൊഴുകിയ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പ്രദേശവാസികൾ തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി.

ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂർ കളത്തിൻപൊയിൽ ശശി ഓടയിൽ വീണത്. കോവൂർ എംഎൽഎ റോഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കവെ അബദ്ധത്തിൽ കാൽ വഴുതി ഓവുചാലിൽ വീഴുകയായിരുന്നു. വീടിന് തൊട്ടടുത്ത് വെച്ചാണ് അപകടം നടന്നത്. ശക്തമായ മഴയെതുടർന്ന് ഓവുചാലിൽ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു.

ആദ്യം നാട്ടുകാരും പിന്നീട് ബീച്ചിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓടയിൽ രണ്ടരക്കിലോമീറ്ററോളം ദൂരം തെരച്ചിൽ നടത്തിയിട്ടും ശശിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പുലർച്ചെ രണ്ടുമണിവരെ തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ വീണ്ടും തിരിച്ചിൽ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

കോവൂർ, ചേവായൂർ, ചേവരമ്പലം, മെഡിക്കൽ കോളേജ് തുടങ്ങിയ ഭാഗങ്ങളിലെ വെള്ളം ഈ ഓടയിലൂടെയാണ് മാമ്പുഴയിൽ എത്തുന്നത്. കഴിഞ്ഞ ദിവസം കനത്ത മഴ പെയ്തത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും