Kozhikode Rain: കോഴിക്കോട് ഉരുൾപൊട്ടിയ പ്രദേശത്ത് വീണ്ടും ശക്തമായ മഴ; ​ഗതാ​ഗതം തടസപ്പെട്ടു, നിരവധി കുടുംബങ്ങളെ മാറ്റി

Kozhikode Rain Today: ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ 18 കുടുംബങ്ങൾക്കാണ് അവരുടെ വീടുകൾ പൂർണമായും നഷ്ടപ്പെട്ടത്. 80-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. നിലവിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറ‍ഞ്ഞു.

Kozhikode Rain: കോഴിക്കോട് ഉരുൾപൊട്ടിയ പ്രദേശത്ത് വീണ്ടും ശക്തമായ മഴ; ​ഗതാ​ഗതം തടസപ്പെട്ടു, നിരവധി കുടുംബങ്ങളെ മാറ്റി

Kozhikode Rain.

Published: 

27 Aug 2024 | 07:18 AM

കോഴിക്കോട്: ഉരുൾപൊട്ടൽ ഭീതിയൊഴിയാതെ കോഴിക്കോട് വിലങ്ങാട്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ (Kozhikode Rain) തുടരുന്നതായി റിപ്പോർട്ട്. ഇതേ തുടർന്ന് മഞ്ഞച്ചീളിയിൽ നിരവധി കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോർജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് മേഖലയിൽ ഭീതിയുയർത്തി ശക്തമായ മഴ ആരംഭിച്ചത്.

മഴയിൽ വിലങ്ങാട് ടൗൺ പാലം വീണ്ടും വെള്ളത്തിനടിയിലായതായാണ് റിപ്പോർട്ട്. അതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വനത്തിനുള്ളിലും ശക്തമായ മഴ പെയ്യുന്നുണ്ടെന്നാണ് വിവരം. ജൂലായ് 30-നാണ് വിലങ്ങാട് വലിയ ഉരുൾപൊട്ടലുണ്ടായത്. ദുരന്തത്തിൽ 18 കുടുംബങ്ങൾക്കാണ് അവരുടെ വീടുകൾ പൂർണമായും നഷ്ടപ്പെട്ടത്. 80-ഓളം വീടുകൾക്ക് ഭാഗികമായി കേടുപാടുകളും സംഭവിച്ചു. ദുരന്തത്തിൽ മഞ്ഞച്ചീളി സ്വദേശിയും മുൻ അധ്യാപകനുമായ കുളത്തിങ്കൽ മാത്യു മരിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: വയനാട് ദുരന്തം; കേന്ദ്രസഹായം തേടി മുഖ്യമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും

പാലത്തിന്റെ ബലം പരിശോധിച്ചശേഷമേ വാഹനങ്ങൾ അതുവഴി കടത്തിവിടുകയുള്ളൂ. നിലവിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറ‍ഞ്ഞു. മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് പ്രദേശത്തുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. ആകെ 20 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ളത്. നേരത്തെ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാമ്പിലേക്ക് മാറ്റിയവരും ഇകൂട്ടത്തിലുണ്ട്.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്