AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kozhikode Stray Dog: കോഴിക്കോട് പന്തീരങ്കാവില്‍ മൂന്നുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Stray Dog Attack In Kozhikode: നായ പ്രദേശത്ത് ഭീതി പരത്തിയപ്പോള്‍ തന്നെ പേവിഷബാധ ഉണ്ടാകാം എന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. പന്തീരങ്കാവിലുള്ള ഒരു ഗോഡൗണില്‍ എത്തി ഈ നായ ഭീകരാന്തരീക്ഷണം സൃഷ്ടിച്ചിരുന്നു.

Kozhikode Stray Dog: കോഴിക്കോട് പന്തീരങ്കാവില്‍ മൂന്നുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: PTI
shiji-mk
Shiji M K | Published: 18 Jul 2025 07:11 AM

കോഴിക്കോട്: പന്തീരങ്കാവില്‍ മൂന്നുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പന്തീരങ്കാവ് മുതുവനത്തറയിലാണ് തെരുവുനായ ആക്രമണമുണ്ടായത്. നായയെ നാട്ടുകാര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം തല്ലിക്കൊന്നു. അതിന് ശേഷം നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

നായ പ്രദേശത്ത് ഭീതി പരത്തിയപ്പോള്‍ തന്നെ പേവിഷബാധ ഉണ്ടാകാം എന്ന നിഗമനത്തിലായിരുന്നു നാട്ടുകാര്‍. പന്തീരങ്കാവിലുള്ള ഒരു ഗോഡൗണില്‍ എത്തി ഈ നായ ഭീകരാന്തരീക്ഷണം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇവിടുത്തെ ജീവനക്കാര്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.

മുതുവനത്തറ സ്വദേശികളായ രാധ, ചന്ദ്രന്‍, രമണി എന്നിവര്‍ക്കാണ് നായയില്‍ നിന്ന് കടിയേറ്റത്. ചന്ദ്രന് നെറ്റിയിലും രമണിക്ക് ഇടതുകയ്യിലും രാധയ്ക്ക് തലയ്ക്ക് പുറകിലുമാണ് പരിക്ക്. ഇവരുടെ മുറിവ് ആഴത്തിലുള്ളതാണെന്നാണ് വിവരം. മൂവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read: Red Alert: ജലനിരപ്പ് ഉയരുന്നു; ബാണാസുരസാഗറിൽ റെഡ് അലർട്ട്

ഇവിടെയുള്ള വളര്‍ത്തുമൃഗങ്ങളെയും നായ ആക്രമിച്ചതായി വിവരമുണ്ട്. പൂക്കോട് വെറ്റിനറി കോളേജില്‍ വെച്ചാണ് നായയുടെ ജഡത്തില്‍ നിന്നും പേവിഷബാധ സ്ഥിരീകരിച്ചത്. ഇതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.