Kozhikode Strong Room Controversy: യുഡിഎഫ് സ്ഥാനാർത്ഥി എത്തും മുൻപ് സ്‌ട്രോങ് റൂം തുറന്നത് ദുരൂഹം: കോൺഗ്രസ് കാവൽ ഏർപ്പെടുത്തും, കെ സി വേണുഗോപാൽ
Kozhikode Strong Room Controversy Update: തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണ് നിലവിൽ ഉണ്ടായതെന്നും കെ സി വേണുഗോപാൽ ചോദിക്കുന്നു. ഉദ്യോഗസ്ഥരുടെ ഈ അസാധാരണമായ നടപടി സംശയാസ്പദമാണ്. പൂർണ്ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലമാണ് സ്ട്രോങ് റൂം. അവിടേക്കാണ് സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത്.

പ്രതീകാത്മക ചിത്രം, കെ സി വേണുഗോപാൽ
കോഴിക്കോട്: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നതായി (Strong Room Open Controversy) പരാതി. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി (KC Venugopal). എന്നാൽ സ്ട്രോങ് റൂം തുറന്നത് എൻകോർ സോഫ്റ്റ് വെയറിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇത് വിശ്വസനീയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് രേഖകൾ സൂക്ഷിച്ച മുറി തുറക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണ് നിലവിൽ ഉണ്ടായതെന്നും കെ സി വേണുഗോപാൽ ചോദിക്കുന്നു. ഉദ്യോഗസ്ഥരുടെ ഈ അസാധാരണമായ നടപടി സംശയാസ്പദമാണ്. പൂർണ്ണമായും കേന്ദ്രസേനയുടെ സുരക്ഷാ നിയന്ത്രണത്തിലുള്ള സ്ഥലമാണ് സ്ട്രോങ് റൂം. അവിടേക്കാണ് സംസ്ഥാന സർക്കാരിലെ ഉദ്യോഗസ്ഥരും കേരള പോലീസും പ്രവേശിച്ചത്. സ്‌ട്രോങ് റൂമിന് കർശന സുരക്ഷ ഒരുക്കണമെന്ന വ്യവസ്ഥയിൽ ഉണ്ടായ ഗുരുതര ലംഘനമാണിത്.
ALSO READ: കോഴിക്കോട് സ്ട്രോങ് റൂം തുറന്നതായി പരാതി; തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണവുമായി യുഡിഎഫ്
ഇതിന് നേതൃത്വം നൽകിയ റിട്ടേണിംഗ് ഓഫീസറെ ഏത്രയും വേഗം പുറത്താക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിൻ്റെ ഭാഗമാണോയിതെന്ന് സംശയമുണ്ടെന്നും വേണുഗോപാൽ ആരോപിച്ചു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജനവിധി തിരിച്ചടിയാകുമെന്ന് കണ്ട് കൃത്രിമത്വം നടത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കെ സി പറഞ്ഞു.
അതേസമയം, ഇത്തരം സംഭവങ്ങളുടെയും അട്ടിമറി സാധ്യതയും കണക്കിലെടുത്ത് വോട്ടെണ്ണൽ ദിവസം വരെ സംസ്ഥാനത്തെ എല്ലാ സ്‌ട്രോങ് റൂമിന് മുന്നിലും കോൺഗ്രസ് പ്രവർത്തകരുടെ ശക്തമായ കാവൽ ഏർപ്പെടുത്തുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. കൂടാതെ സ്‌ട്രോങ് റൂം രാവിലെ തുറക്കുമെന്ന് വിവരം അറിയിച്ചിരുന്നു. എന്നാൽ പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി എത്തുന്നതിന് മുൻപ് തന്നെ മുറി തുറന്നു. ഇതിൽ വളരെയധികം ദുരൂഹതയുണ്ടെന്നും കെ സി വേണുഗോപാൽ പറയുന്നു.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പേരാമ്പ്ര. സിപിഎമ്മിൻ്റെ നേതൃത്വത്തിൽ വ്യാജ രേഖകൾ ചമച്ച് കള്ളവോട്ടിന് ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പരാതി നൽകിയിരുന്നു. എന്നിട്ടും അധികൃതരിൽ നിന്ന് വേണ്ട നടപടിയുണ്ടായില്ലെന്നും കെ സി വിമർശിച്ചു. ഇന്നലെയാണ് സ്ട്രോങ്ങ് റൂം തുറന്നതായി പരാതി പുറത്തുവന്നത്. വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇത്തരത്തിൽ ആരോപണം ഉയർന്നിരിക്കുന്നത്.
വേട്ടെണ്ണൽ മെയ് നാലിന്
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ മെയ് നാലിനാണ് നടക്കുന്നത്. വലിയ പ്രതീക്ഷയോടെയാണ് ഇത്തവണ മുന്നണികളെല്ലാം വോട്ടെണ്ണൽ ദിവസത്തെ കാത്തിരിക്കുന്നത്. 140 മണ്ഡലങ്ങളിലും ആവേശകരമായ പോളിംഗ് ആണ് നടന്നത്. 140 നിയോജക മണ്ഡലങ്ങളിൽ 883 സ്ഥാനാർഥികളാണ് വിധിക്കായി കാത്തിരിക്കുന്നത്.
പ്രധാന നിയമങ്ങൾ
സ്ട്രോങ് റൂമുകൾ സാധാരണയായി രണ്ട് താഴുകൾ ഉപയോഗിച്ചാണ് പൂട്ടിയിരിക്കുന്നത്. ഇതിൻ്റെ താക്കോലുകൾ വ്യത്യസ്ത ഉദ്യോഗസ്ഥരുടെ പക്കലായിരിക്കും സൂക്ഷിക്കുക.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മാത്രമേ സ്ട്രോങ് റൂം സീൽ ചെയ്യാനും തുറക്കാനും പാടുള്ളൂ. മുറി തുറക്കുന്ന ഓരോ തവണയും അവിടുത്തെ ലോഗ് ബുക്കിൽ കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തണം.
സ്ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടായിരിക്കണം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്ത് സ്ഥാപിച്ചിട്ടുള്ള മോണിറ്ററുകളിൽ രാഷ്ട്രീയ പാർട്ടി ഏജൻ്റുമാർക്ക് എപ്പോൾ വേണമെങ്കിലും പരിശോധിക്കാം.