Kozhikode-Thrissur National Highway : നിർമാണത്തിലിരിക്കെ മലപ്പുറത്ത് ദേശീയപാത ഇടിഞ്ഞു വീണു; സർവീസ് റോഡിന് വിള്ളൽ
Kozhikode-Thrissur National Highway Road Construction Issue : മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് വീണത്. ഇതെ തുടർന്ന് കോഴിക്കാട് തൃശൂർ പാതയിൽ ഗതാഗതം തടസ്സം അനുഭവപ്പെടുകയാണ്.

Kozhikode Thrissur Highway
മലപ്പുറം : നിർമാണത്തിലിരിക്കെ കോഴിക്കോട്-തൃശൂർ ദേശീയപാത മലപ്പുറം തിരൂരങ്ങാടി കൂരിയാട് ഇടിഞ്ഞ് വീണു. 18 അടി ഉയരത്തിൽ നിർമിച്ചുകൊണ്ടിരുന്ന ആറ് വരി ദേശിയപാതയാണ് സർവീസ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. അപകടത്തിൽ രണ്ട് കാറുകൾ മണ്ണിടിഞ്ഞ് വീണ കുഴിൽ അകപ്പെട്ടു. ദേശീയപാത നിർമാണത്തിനായി എത്തിച്ച ഒരു മണ്ണുമാന്തി യന്ത്രവും താഴ്ചയിലേക്ക് വീണു. റോഡ് ഇടിഞ്ഞ് വീണ് സർവീസ റോഡിന് വിള്ളലുണ്ടായി.
ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് നിർമാണ കമ്പനി കെഎൻആർസിയുടെ വാഹനം തടഞ്ഞുകൊണ്ട് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തെ തുടർന്ന് കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങൾ മമ്പുറം വഴി തിരിച്ചുവിടുകയാണ്.