AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sunny Joseph : സംസ്ഥാനം ഞെരുക്കത്തിൽ നിൽക്കുമ്പോഴാണ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷമെന്ന ആർഭാടം; സണ്ണി ജോസഫ്

KPCC President Sunny Joseph On Kerala Government 4th Anniversary Celebration : പരാജയമായ നവകേരള സദസ്സിൻ്റെ ബാക്കി പത്രമാണ് ഈ നാലാം വാർഷികാഘോഷമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കുറ്റപ്പെടുത്തി

Sunny Joseph : സംസ്ഥാനം ഞെരുക്കത്തിൽ നിൽക്കുമ്പോഴാണ് സർക്കാരിൻ്റെ നാലാം വാർഷികാഘോഷമെന്ന ആർഭാടം; സണ്ണി ജോസഫ്
Sunny JosephImage Credit source: PTI
jenish-thomas
Jenish Thomas | Published: 20 May 2025 21:03 PM

ജനക്ഷേമ പ്രവർത്തനങ്ങൾ കൃത്യമായി നടത്താതെയാണ് സംസ്ഥാന സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കോടികൾ ചിലവഴിച്ചുകൊണ്ടുള്ള ഈ ആഘോഷം സംസ്ഥാന സർക്കാരിൻ്റെ ആർഭാഡമാണെന്ന് സണ്ണി ജോസഫ് എംഎൽഎ കുറ്റപ്പെടുത്തി. സംസ്ഥാനവും സംസ്ഥാനത്തെ ജനങ്ങളും സാമ്പത്തികമായി ഞരുക്കത്തിൽ ഇരിക്കുമ്പോഴാണ് നാലാം വാർഷികാഘോഷമെന്ന ആർഭാടം സർക്കാർ സംഘടിപ്പിക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച നവകേരള സദസ്സിലൂടെ ഒരു ജനക്ഷേമ പരിപാടിയോ, വികസന പരിപാടിയോ സർക്കാരിന് അവകാശപ്പെടാനില്ല. അതുകൊണ്ട് നവകേരള സദസ്സ് പരാജയമാണെന്നും അതിൻ്റെ ബാക്കി പത്രമാണ് ഈ നാലാം വാർഷികാഘോഷമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സർക്കാരിന് എന്തേലും ജനകീയ വികസന പദ്ധതി അവകാശപ്പെടാനുണ്ടോ എന്നും സണ്ണി ജോസഫ് എംഎൽഎ ചോദിച്ചു.

ലഹരിയും ക്വൊട്ടേഷനും ഉൾപ്പെടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾ, വന്യമൃഗശൈല്യം, കാർഷിക മേഖലയിലെ പ്രതിസന്ധി, മത്സത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാഭ്യാസ രംഗത്തെ തകർച്ച, ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് നാലാം വാർഷികം ആഘോഷിക്കുന്ന സർക്കാരിനെ കെപിസിസി അധ്യക്ഷൻ വിമർശിച്ചത്. ഇത്തരത്തിൽ നിഷ്ക്രിയരായ സർക്കാരിനെതിരെ കോൺഗ്രസ് വിവിധ തലത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് എംഎൽഎ വാർത്തസമ്മേളനത്തിൽ അറിയിച്ചു.