KSEB Online Payment: ഇന്ന് ഓൺലൈനിലൂടെ കെഎസ്ഇബി ബില്ലടയ്ക്കാനാകില്ല: ഖേദം പ്രകടിപ്പിച്ച് അധികൃതർ
KSEB Online Bill Payment: വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ (KSEB online payment) ഇന്ന് ഭാഗീകമായി മുടങ്ങിയേക്കുമെന്ന് അധികൃതർ. ഇന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കെഎസ്ഇബി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടവരുന്നതെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾക്കും തടസ്സം നേരിട്ടേക്കാമെന്നാണ് കെഎസ്ഇബിയുടെ അറിയിച്ചിരിക്കുന്നത്.
വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.
അറിയിപ്പ് ഇപ്രകാരം
കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ ഭാഗീകമായി മുടങ്ങിയേക്കും. കെഎസ്ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾക്കും തടസ്സം നേരിട്ടേക്കാം.
വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണ്. കെഎസ്ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേൽപ്പറഞ്ഞ സമയപരിധിയിൽ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു. കെ എസ് ഇ ബി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.