5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Wayanad Landslide: ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ; ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ

Wayanad Landslide Update: ചീഫ് സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ ദുരന്തബാധിതർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് പ്രത്യേക തിരച്ചിൽ നടത്തുന്നത്. വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയിലെ ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായതായി അധികൃതർ അറിയിച്ചു.

Wayanad Landslide: ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ; ദുരന്തമേഖലയിൽ ഇന്ന് വീണ്ടും തിരച്ചിൽ
Wayanad Landslide Area. (Image Credits; PTI)
Follow Us
neethu-vijayan
Neethu Vijayan | Published: 25 Aug 2024 06:18 AM

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടൽ ഉണ്ടായ (Wayanad Landslide) മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ ഇന്ന് വീണ്ടും തിരച്ചിൽ നടത്തും. ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് ഇന്ന് പ്രത്യേക തിരച്ചിൽ നടത്തുകയെന്ന് ടി സിദ്ദിഖ് എംഎൽഎ‌ അറിയിച്ചു. സേനകളെയും സന്നദ്ധപ്രവർത്തകരെയും ചേർത്തുള്ള പ്രത്യേക സംഘമാകും ദുരന്തമേഖലയിൽ തിരച്ചിലിൽ പങ്കെടുക്കുക. സംഘത്തിൽ 14 അംഗങ്ങളാകും ഉണ്ടാവുമെന്നും തിരച്ചിലിന് ആവശ്യമുള്ള ആയുധങ്ങൾ എത്തിക്കാൻ ദുരന്തമേഖലയിൽ മറ്റൊരു സംഘമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി കൂടി പങ്കെടുത്ത യോഗത്തിൽ ദുരന്തബാധിതർ ആവശ്യപ്പെട്ടത് പ്രകാരമാണ് ഇന്ന് ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെയുള്ള മേഖലയിലാണ് പ്രത്യേക തിരച്ചിൽ നടത്തുന്നത്.

അതേസമയം വയനാട് മുണ്ടക്കൈ ചൂരൽമല മേഖലയിലെ ദുരന്ത ബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തിയായതായി അധികൃതർ അറിയിച്ചു. രണ്ടു ക്യാമ്പുകളിലായി ശേഷിച്ച എട്ടു കുടുംബങ്ങൾ കൂടി വാടക വീടുകളിലേക്ക് മാറിയതായാണ് റിപ്പോർട്ട്. ഇതോടെ ക്യാമ്പുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉള്ള നടപടികൾ ആരംഭിച്ചു. ഉരുൾ പൊട്ടലിൽ വീട് നഷ്ടപ്പെട്ടവരും അപകട ഭീഷണിയിൽ ആയവരും ഉൾപ്പെടെ 728 കുടുംബങ്ങളാണ് ക്യാമ്പുകളിൽ താമസിച്ചിരുന്നത്. ദുരിത ബാധിതർക്കായി ഇരുപതോളം ക്യാമ്പുകളായിരുന്നു ഒരുക്കിയത്. വാടക വീടുകൾക്ക് പുറമെ, സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും, ബന്ധു വീടുകളിലേക്കുമാണ് ക്യാമ്പുകളിൽ നിന്നും ദുരന്ത ബാധിതർ മാറി താമസിച്ചിരിക്കുന്നത്.

എന്നാൽ ദുരന്തം ഭൂമിയിൽ നിന്ന് തുടച്ചുമാറ്റിയത് 17 കുടുംബങ്ങളെയാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ കുടുംബങ്ങളിലെ ഒരു അം​ഗം പോലും അവശേഷിക്കുന്നില്ല എന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഈ കുടുംബങ്ങളിൽ നിന്ന് 65 പേരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ ഇതുവരെ 179 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായും വയനാട് ദുരന്തബാധിത മേഖലയിൽ 729 കുടുംബങ്ങളായിരുന്നു ദുരിതാശ്വാസ ക്യാമ്പുകളിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: 17 കുടുംബങ്ങളിൽ ഒരാൾ പോലുമില്ല; വയനാടിന് കൈത്താങ്ങായി സർക്കാരും സംഘടനകളും

ക്യാമ്പിൽ കഴിയുന്നവർക്കും വീട് നഷ്ടപ്പെട്ടവർക്കുമായി 75 സർക്കാർ ക്വാർട്ടേഴ്സുകൾ അറ്റകുറ്റപണികൾ നടത്തി താമസ യോഗ്യമാക്കിയതായാണ് വിവരം. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും എന്നാണ് വിലയിരുത്തൽ. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകക്ക് നൽകാൻ ഉടമസ്ഥർ തയ്യാറായിട്ടുണ്ട് എന്ന വിവരവും അദ്ദേഹം പങ്കുവച്ചു. 177 വീടുകളിൽ 123 എണ്ണം നിലവിൽ മാറിത്താമസിക്കാൻ യോഗ്യമാണ്. മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും സിഎംഡിആർഎഫിൽ നിന്ന് രണ്ട് ലക്ഷം രൂപ അടക്കം ആറ് ലക്ഷം രൂപ വീതം വിതരണം ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 691 കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട് ദുരന്തത്തിനിരയായ 691 കുടുംബങ്ങൾക്ക് 15,000 രൂപ വീതം അടിയന്തര ധനസഹായം നൽകുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും നഷ്ടപ്പെട്ട വ്യാപാരികൾക്ക് അര ലക്ഷം രൂപ വീതം നൽകാനും തീരുമാനമായിട്ടുണ്ട്. വിദ്യാഭ്യാസ സഹായങ്ങളും ആവശ്യമെങ്കിൽ ചികിത്സയ്ക്ക് സഹായങ്ങളും വെള്ളിയാഴ്ച മുതൽ നൽകുമെന്ന് സാദിഖലി തങ്ങൾ വ്യക്തമാക്കി. വീടുകൾ നഷ്ടപ്പെട്ട 100 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാനും, എട്ട് സെന്റിൽ കുറയാത്ത സ്ഥലവും 1000 സ്‌ക്വയർ ഫീറ്റ് വീടുമാണ് നിർമ്മിക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനായി അഞ്ചംഗ ഉപസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിത ബാധിതമേഖലയിലെ ഉദ്യോഗാർത്ഥികൾക്ക് യു.എ.ഇയിലെ വിവിധ കമ്പനികളിൽ തൊഴിൽ നൽകും. ഇതിന്റെ ഭാ​ഗമായി 55 അപേക്ഷകളിൽനിന്ന് 48 പേരെ അഭിമുഖം നടത്തി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ വയനാടിന്റെ പുനർ നിർമ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ലെന്ന് സർക്കാർ അറിയിച്ചു. എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സർക്കുലർ ഇറക്കിയിരുന്നു. ഇത് വിവാദമായതിന് പിന്നാലൊണ് വിശദീകരണവുമായി സർക്കാർ രം​ഗത്തെത്തിയത്.

Latest News